അഭയാർഥി,കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫ്രാൻസ്

Update: 2018-05-23 01:14 GMT
Editor : Jaisy
അഭയാർഥി,കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫ്രാൻസ്
Advertising

പുതിയ ബിൽ നിയമം ആയാല്‍ ഫ്രാൻസിലേക്കുള്ള കുടിയേറ്റ അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള സമയം പകുതിയായി കുറയും

അഭയാർഥി,കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫ്രാൻസ്. പുതിയ ബിൽ നിയമം ആയാല്‍ ഫ്രാൻസിലേക്കുള്ള കുടിയേറ്റ അപേക്ഷയിൽ തീരുമാനമെടുക്കാനുള്ള സമയം പകുതിയായി കുറയും.

പുതിയ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരെ തടവിൽ വക്കാനുള്ള പരിധി തൊണ്ണൂറ് ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം അഭയാർഥിത്വത്തിന് വേണ്ടി അപേക്ഷിക്കാനുള്ള സമയപരിധി കുറച്ചിട്ടിട്ടുണ്ട്.നിയമം ലംഘിച്ച് അതിർത്തികടന്നെത്തുന്നത് ഒരു വർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാവും.കുടിയേറ്റം സുതാര്യവും നീതിപൂർവവുമാക്കി മാറ്റുകയെന്നതാണ് നിയമം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഗവൺമെന്റ് വിശദമാക്കി. പ്രായപൂർത്തിയാവരുടെ അഭയാർഥിത്വം അനുവദിക്കുന്നതും ഇതോടെ എളുപ്പമാവും എന്നാണ് വാദം.അഭയാർഥി അപേക്ഷികളിൽ തീർപ്പ് കൽപ്പിക്കാൻ ഇതോടെ പകുതി സമയം മതിയാവും. തികച്ചും സന്തുലിതമായ നിയമമാണിതെന്നായിരുന്നു ഫ്രാന്‍സ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.മറ്റു രാജ്യങ്ങൾ നിയമം കർശനമാക്കുകയും ഫ്രാന്‍സിൽ നിയമം ലളിതമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അഭയാർഥികളുടെ ഒഴുക്ക് ഫ്രാന്‍സിലേക്ക് വർധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമം നടപ്പാക്കുന്നതിൽ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ മാക്രോണിനുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News