ഇന്‍സ്റ്റഗ്രാമില്‍ ഈ പന്ത്രണ്ടുകാരന്റെ ഫോട്ടോ ഇട്ടതേ ഓര്‍മ്മയുള്ളൂ

Update: 2018-05-25 17:28 GMT
Editor : Jaisy
ഇന്‍സ്റ്റഗ്രാമില്‍ ഈ പന്ത്രണ്ടുകാരന്റെ ഫോട്ടോ ഇട്ടതേ ഓര്‍മ്മയുള്ളൂ

ഇപ്പോള്‍ വില്യമിന് ഇന്‍സ്റ്റഗ്രാമില്‍ 152,000 ഫോളോവേഴ്സ് ഉണ്ട്

ഒരു നിമിഷം മതി, ഒരേയൊരു നിമിഷം മതി എല്ലാം മാറിമറിയാന്‍. അല്ലെങ്കില്‍ മെല്‍ബോണില്‍ പഠിച്ചുകൊണ്ടിരുന്നു ഈ പയ്യന്‍ ഇങ്ങിനെ താരമാകുമായിരുന്നോ...എല്ലാത്തിനും വഴിവച്ചത് സോഷ്യല്‍ മീഡിയയും. ഒരൊറ്റ ഫോട്ടോ കൊണ്ടാണ് വെറും പന്ത്രണ്ട് വയസുള്ള വില്യം ഫ്രാങ്ക്ളിന്‍ മില്ലര്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണിയായത്. ഒരു ജാപ്പനീസ് പെണ്‍കുട്ടിയാണ് വില്യമിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്നത്. പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന ചെക്കന്റെ ഫോട്ടോ കണ്ട് കണ്ടവരെല്ലാം അന്തം വിട്ടു. ഇപ്പോള്‍ വില്യമിന് ഇന്‍സ്റ്റഗ്രാമില്‍ 152,000 ഫോളോവേഴ്സ് ഉണ്ട്.

Advertising
Advertising

ഓരോ മൂന്ന് സെക്കന്‍ഡിലും 100 പേര്‍ വച്ചാണ് വില്യമിനെ പിന്തുടരുന്നത്. ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആരാധകരും. വില്യമിനെ സംബന്ധിച്ചിടത്തോളം മോഡലിംഗ് ഒരു പുതിയ കാര്യമല്ല, അഞ്ചാം വയസില്‍ കവന്റ് ഗാര്‍ഡന്റെ മോഡലായിരുന്നു വില്യം. നിരവധി ക്യാമ്പയിനുകളിലും പങ്കെടുത്തിട്ടുണ്ട്. താരമായതോടെ അഭിമുഖങ്ങളുടെ തിരക്കാണ് വില്യമിന്. ഏഷ്യന്‍ ടിവി ഷോ, സ്കൈപ്പ് ഇന്റര്‍വ്യൂ, മാഗസിനുകള്‍ തുടങ്ങിയവയില്‍ വില്യമിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ ബഹളമാണ്. മോഡലിംഗിലൂടെ സിനിമയിലേക്ക് കയറാന്‍ തന്നെയാണ് പയ്യന്റെ പ്ലാന്‍. ചില അമേരിക്കന്‍ ചിത്രങ്ങളിലേക്ക് ഓഡിഷന്‍ നടന്നുകഴിഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News