ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത് 340 വധശിക്ഷകള്‍

Update: 2018-05-25 14:24 GMT
ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത് 340 വധശിക്ഷകള്‍

അധികാരം നിലനിര്‍ത്താന്‍ കിം ജോങ് ഉന്‍ എങ്ങനെയാണ് വധശിക്ഷകള്‍ ഉപയോഗിച്ചത് എന്ന് പഠിക്കുന്ന ദക്ഷിണ കൊറിയന്‍ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ 2011 ല്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടപ്പാക്കിയത് 340 വധശിക്ഷകള്‍. ദക്ഷിണ കൊറിയന്‍ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികാരം നിലനിര്‍ത്താന്‍ കിം ജോങ് ഉന്‍ എങ്ങനെയാണ് വധശിക്ഷകള്‍ ഉപയോഗിച്ചത് എന്നതായിരുന്നു ഇവരുടെ പഠന വിഷയം.

ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്രൂരിറ്റി സ്ട്രാറ്റജി എന്ന ഒരു കൂട്ടം നിരീക്ഷകരുടെ കൂട്ടായ്മയാണ് പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാക്കള്‍ എന്നിവരാണ് വധശിക്ഷകള്‍ക്ക് വിധേയരായവരില്‍ 140 പേര്‍. അതിക്രൂരമായ രീതികളാണ് 2011 മുതല്‍ ഉത്തര കൊറിയയില്‍ കിം ജോങ് ഉടന്‍ നടപ്പിലാക്കുന്നത്.

Advertising
Advertising

ഓഗസ്റ്റില്‍ രണ്ടു ഉദ്യോഗസ്ഥരെ തോക്ക് ഉപയോഗിച്ച് വധിച്ചു. കിം ജോങ് ഉന്‍ അധ്യക്ഷനായ യോഗത്തിനിടെ ഉറങ്ങിപ്പോയ ഉപ പ്രധാനമന്ത്രിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. പോങ്യാങ്ങിലെ സൈനിക പരിശീലന കേന്ദ്രത്തില്‍വച്ചായിരുന്നു വധശിക്ഷ. ഉന്‍ പങ്കെടുത്ത ചടങ്ങില്‍ ഉറങ്ങിപ്പോയതിനു ജീവന്‍ കൊടുക്കേണ്ടിവന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണിദ്ദേഹം.
ഇതിനു മുന്‍പ് പ്രതിരോധ മന്ത്രി ഹ്യൂന്‍ യോങ് ചോലിനെ പരസ്യമായി വെടിവച്ചുകൊന്നത് ഒരു ചടങ്ങിലിരുന്ന് ഉറങ്ങിയതിനാണ്. 2013ല്‍ തന്റെ അമ്മാവനായ ജാങ് സോങ് തേയിയെയും കൊന്നു. വഞ്ചനാ കുറ്റം ചുമത്തിയായിരുന്നു വധശിക്ഷ. അദ്ദേഹത്തിന്റെ കുടുംബത്തെയും കിം ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയിലെ ഏറ്റവും പ്രബലനായ രണ്ടാമത്തെയാള്‍ എന്നു കരുതപ്പെട്ടിരുന്ന നേതാവായിരുന്നു തേയി.

Tags:    

Similar News