മലേഷ്യന്‍ പൌരന്മാര്‍ രാജ്യം വിട്ടുപോകുന്നത് ഉത്തരകൊറിയ വിലക്കി

Update: 2018-05-25 18:11 GMT
മലേഷ്യന്‍ പൌരന്മാര്‍ രാജ്യം വിട്ടുപോകുന്നത് ഉത്തരകൊറിയ വിലക്കി
Advertising

അതിനിടെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അടിയന്തര ദേശീയ സുരക്ഷാ കൌണ്‍സില്‍ യോഗം വിളിക്കുകയും ചെയ്തു

ഉത്തര കൊറിയിന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ മലേഷ്യയില്‍ കൊല്ലപ്പെട്ടസംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം കൂടുതല്‍ മോശമാകുന്നു. മലേഷ്യന്‍ പൌരന്മാര്‍ രാജ്യം വിട്ടുപോകുന്നത് ഉത്തരകൊറിയ വിലക്കിയത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. അതിനിടെ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അടിയന്തര ദേശീയ സുരക്ഷാ കൌണ്‍സില്‍ യോഗം വിളിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം പതിമൂന്നിനാണ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത്. രാസായുധം ഉപയോഗിച്ചാണ് നാമിനെ വധിച്ചതെന്നും മലേഷ്യന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ എട്ട് ഉത്തരകൊറിയന്‍ പൌരന്‍മാര്‍ ഉള്‍പ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ രാജ്യവിടാന്‍ അനുവദിക്കില്ലെന്ന് മലേഷ്യ നിലപാടെടുത്തു. പൊലീസ് അന്വേഷണം പക്ഷപാതപരമാണെന്ന് ആരോപിച്ച് ഉത്തരകൊറിയന്‍ അംബാസിഡറെ കഴിഞ്ഞ തിങ്കളാഴ്ച മലേഷ്യ പുറത്താക്കിയിരുന്നു. അതിനിടെയാണ് മലേഷ്യക്കെതിരെ കടുത്ത നിലപാടുമായി ഉത്തരകൊറിയയയും രംഗത്തുവന്നത്. രാജ്യംവിട്ടുപോകുന്നതില്‍ നിന്ന് മലേഷ്യന്‍ പൌരന്മാരെ ഉത്തരകൊറിയ വിലക്കിയത്. സാധാരണ ജനങ്ങളെ ബന്ദികളാക്കുന്ന നടപടിയാണിതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് കുറ്റപ്പെടുത്തി. ബന്ദികളാക്കിയ മലേഷ്യന്‍ പൌരന്‍മാരെ ഉടന്‍ വിട്ടയക്കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ കൌണ്‍സിലിന്റെ അടിയന്തരയോഗവും മലേഷ്യന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം മലേഷ്യയില്‍ ഉത്തരകൊറിയയുടെ എംബസിയിലുളളവര്‍ പുറത്തുപോകാതിരിക്കാന്‍ കാവലും ഏര്‍പ്പെടുത്തി.

Tags:    

Similar News