കാമറാമാനൊപ്പം ശവക്കല്ലറയില്‍ നിന്നും... പാക് റിപ്പോര്‍ട്ടര്‍ പിടിച്ച പുലിവാല്‍

Update: 2018-05-25 15:42 GMT
കാമറാമാനൊപ്പം ശവക്കല്ലറയില്‍ നിന്നും... പാക് റിപ്പോര്‍ട്ടര്‍ പിടിച്ച പുലിവാല്‍
Advertising

വാര്‍ത്താ ചാനലുകളുടെ എണ്ണം പെരുകിയതോടെ ദിനേന വ്യത്യസ്ത വാര്‍ത്തകളും സ്കൂപ്പുകളും കണ്ടെത്തി അവ പുതുമയോടെ അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കുന്നു.

വാര്‍ത്താ ചാനലുകളുടെ എണ്ണം പെരുകിയതോടെ ദിനേന വ്യത്യസ്ത വാര്‍ത്തകളും സ്കൂപ്പുകളും കണ്ടെത്തി അവ പുതുമയോടെ അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കുന്നു. പല സാഹസങ്ങള്‍ക്കും മുതിരുമ്പോഴാണ് മികച്ച വാര്‍ത്താ അനുഭവമുണ്ടാകുക. എന്നാല്‍ സാമാന്യബുദ്ധി പണയപ്പെടുത്തിയാകരുത് ഒരു വാര്‍ത്ത അവതരിപ്പിക്കേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് പാകിസ്താനി ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറുടെ ഈ രീതി. ഇന്നലെ അന്തരിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പാകിസ്താനിലെ ഈദി ഫൌണ്ടേഷന്‍ സ്ഥാപകനുമായ അബ്ദുല്‍സത്താര്‍ ഈദിയുടെ ശവക്കല്ലറയില്‍ ഇറങ്ങിക്കിടന്ന് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എക്സ്‍പ്രസ് ന്യൂസ് റിപ്പോര്‍ട്ടറാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങുന്നത്. മനുഷ്യത്വത്തിന്റെ സേവകന്‍ അബ്ദുല്‍സത്താര്‍ ഈദി, ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളാന്‍ പോകുന്നത്... എന്നിങ്ങനെയായിരുന്നു ശവക്കല്ലറയില്‍ കിടന്നുള്ള റിപ്പോര്‍ട്ട്. ഒന്നുമില്ലായില്‍ നിന്ന് ലക്ഷങ്ങള്‍ക്ക് അന്നവും അഭയവും ആശ്വാസവും നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു ഈദി.

Tags:    

Similar News