ഫലസ്തീനില്‍ ഇസ്രയേല്‍ കുടിയേറ്റം വ്യാപിപ്പിക്കാന്‍ നീക്കം

Update: 2018-05-25 19:32 GMT
Editor : Alwyn K Jose
ഫലസ്തീനില്‍ ഇസ്രയേല്‍ കുടിയേറ്റം വ്യാപിപ്പിക്കാന്‍ നീക്കം

ഫലസ്തീനില്‍ ഇസ്രയേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 90 കോടിയോളം രൂപ അനുവദിച്ചു.

ഫലസ്തീനില്‍ ഇസ്രയേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 90 കോടിയോളം രൂപ അനുവദിച്ചു. വെസ്റ്റ്ബാങ്കിലെ കിര്‍യത്ത് അര്‍ബ, ഹെബ്രോണ്‍ എന്നിവിടങ്ങളില്‍ ജൂതര്‍ക്ക് മാത്രമുള്ള പാര്‍പ്പിട കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനാണ് തുക. 2009നും 2014നുമിടയില്‍ വെസ്റ്റ്ബാങ്കിന്റെ 23 ശതമാനമാണ് ഇസ്രയേല്‍ ബലപ്രയോഗത്തിലൂടെ കയ്യേറിയത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കീഴിലുള്ള തീവ്ര വലത് സര്‍ക്കാരിന്റേതാണ് തീരുമാനം. മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക. സാമൂഹിക, വിദ്യഭ്യാസ, സുരക്ഷാ മേഖലകളിലാണ് പണം ചിലവഴിക്കുക. കിര്‍യത്ത് അര്‍ബ ഹെബ്രോണിനടുത്ത ഇസ്രയേലിന്റെ എറ്റവും വലിയ കയ്യേറ്റ മേഖലയാണ്. വന്‍ സുരക്ഷാ വലയത്തില്‍ നൂറോളം ജൂത കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. ഫലസ്തീന്റെ ഹൃദയഭാഗത്തുള്ള കുടിയേറ്റ പ്രദേശത്തേക്കാകട്ടെ ഫലസ്തീനികള്‍ക്ക് പ്രവേശനവുമില്ല. ഇസ്രയേല്‍ കയ്യേറ്റത്തിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരംഭിച്ച ഫലസ്തീനികളുടെ പ്രതിരോധത്തില്‍ 214 പേര്‍ മരണപ്പെട്ടു. ബല പ്രയോഗം നടത്തിയ ഇസ്രയേല്‍ സൈന്യത്തിന്റെ 34 സൈനികരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കയ്യേറ്റം അന്തര്‍ദേശീയ നിയമത്തിന്റെ ലംഘനമാണ്. 150 ജൂത കുടിയേറ്റ കേന്ദ്രങ്ങളാണ് വെസ്റ്റ് ബാങ്കില്‍ മാത്രമുള്ളത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News