റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വ്ലാദിമര്‍ പുടിന്റെ എതിരാളിയായി മത്സരിക്കാനുള്ള ആദ്യ കടമ്പ അലക്സി നവല്‍നി കടന്നു

Update: 2018-05-26 19:59 GMT
Editor : Ubaid
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വ്ലാദിമര്‍ പുടിന്റെ എതിരാളിയായി മത്സരിക്കാനുള്ള ആദ്യ കടമ്പ അലക്സി നവല്‍നി കടന്നു

റഷ്യയിലെ നിയമപ്രകാരം 20 നഗരങ്ങളില്‍ നിന്ന് ഓരോന്നില്‍ നിന്നും കുറഞ്ഞത് 500 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ലാദിമര്‍ പുടിന്റെ എതിരാളിയായി മത്സരിക്കാനുള്ള ആദ്യ കടമ്പ പ്രതിപക്ഷം നേതാവ് അലക്സി നവല്‍നി കടന്നു. ജനപിന്തുണ ഉറപ്പാക്കിയ അലക്സി നവല്‍നി തെരഞ്ഞെടുപ്പ് കമ്മീഷ്ന് മുന്നില്‍ രേഖകള്‍ സമര്‍പ്പിച്ചു.

റഷ്യയിലെ നിയമപ്രകാരം 20 നഗരങ്ങളില്‍ നിന്ന് ഓരോന്നില്‍ നിന്നും കുറഞ്ഞത് 500 പേരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. ഈ യോഗ്യത നേടുന്നതിനായി നിരവധി അനുയായികളാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഒത്തുകൂടി അലക്സി നവല്‍നിയെ പിന്തുണച്ചത്. തലസ്ഥാനമായ മോസ്കോയില്‍ നിന്ന് 742 പേരുടെ പിന്തുണയാണ് ലഭിച്ചത്. ആദ്യ കടന്പ കടന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതമായി ബന്ധപ്പെട്ട രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നവല്‍നി സമര്‍പ്പിച്ചു.

പുടിന്‍ വിരുദ്ധ സമരം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാല്‍ നവല്‍നിക്ക് അയോഗ്യത കല്‍പ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അഭിപ്രായ സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത് പുടിന്‍ തന്നെ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News