ഗസ്സയിലെ കൃഷിയിടത്തിലും ഇസ്രയേല്‍ ബോംബാക്രമണം

Update: 2018-05-26 00:36 GMT
Editor : Alwyn K Jose
ഗസ്സയിലെ കൃഷിയിടത്തിലും ഇസ്രയേല്‍ ബോംബാക്രമണം

ഹമാസിന്‍റെ സായുധവിഭാഗമായ ഇസ്സുദ്ദീനുൽ ഖസ്സാം ബ്രിഗേഡിന്‍റെ നിയന്ത്രണത്തിലുള്ള വടക്കൻ ഗസ്സയിലെ ജബലിയയിലെ ക്യാമ്പിലും

ഗസ്സയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. വടക്കന്‍ ഗസ്സയിലെ ജബലിയയിലെ ക്യാമ്പിലും ബൈത്ത് ലാഹിയയിലെ കൃഷിയിടത്തിലുമാണ് ഇസ്രയേല്‍ സൈന്യം ബോംബ് വര്‍ഷിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഹമാസിന്‍റെ സായുധവിഭാഗമായ ഇസ്സുദ്ദീനുൽ ഖസ്സാം ബ്രിഗേഡിന്‍റെ നിയന്ത്രണത്തിലുള്ള വടക്കൻ ഗസ്സയിലെ ജബലിയയിലെ ക്യാമ്പിലും ബൈത്ത്​ ലാഹിയയിലെ കൃഷിയിടത്തിലുമാണ്​ ഇസ്രയേല്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. ഹമാസ് റോക്കറ്റാക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണമെന്നാണ് ഇസ്രയേല്‍ അവകാശവാദം. അതിനിടെ, വടക്കൻ ഗസ്സയിലെ അതിർത്തിക്കടുത്ത്​ പ്രതിഷേധിച്ച ഫലസ്തീനികൾക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. മാർച്ച്​ 30ന്​ ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ 45 കാരന്‍ മർവാൻ ഖുദിയ ആണ്​ മരിച്ചതെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 45 കവിഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News