ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 പരീക്ഷണപ്പറക്കലിനിടെ വീണു

Update: 2018-05-27 07:23 GMT
ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 പരീക്ഷണപ്പറക്കലിനിടെ വീണു
Advertising

ആഗസ്റ്റ് 17ന് അമേരിക്കയിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ നടന്ന കന്നിപ്പറക്കല്‍ വിജയകരമായിരുന്നു. വിമാനങ്ങളെക്കാള്‍ വലുപ്പമേറിയതും മലിനീകരണം കുറഞ്ഞതുമാണ് വിമാനം

ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 രണ്ടാമത്തെ പരീക്ഷണപ്പറക്കലിനിടെ വീണു. കിഴക്കന്‍ ഇംഗ്ളണ്ടിലാണ് വിമാനം താഴെയിറക്കുന്നതിനിടെ മുന്‍ഭാഗം ഇടിച്ച് വീണത്. ആളപായമില്ല. ലാന്‍ഡിങ് സമയത്തുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിമാന നിര്‍മാണ കമ്പനിയായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍ അറിയിച്ചിരിക്കുന്നത്. തിരിച്ചിറങ്ങുന്നതിനിടെ കാര്‍ഡിങ്ടണ്‍ എയര്‍ഫീല്‍ഡിന് സമീപത്തെ ടെലിഗ്രാഫ് തൂണില്‍ വിമാനം ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ആഗസ്റ്റ് 17ന് അമേരിക്കയിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ നടന്ന കന്നിപ്പറക്കല്‍ വിജയകരമായിരുന്നു. വിമാനങ്ങളെക്കാള്‍ വലുപ്പമേറിയതും മലിനീകരണം കുറഞ്ഞതുമാണ് വിമാനം. മണിക്കൂറില്‍ 148 കിലോമീറ്ററാണ് വേഗത. 92 മീറ്റര്‍ നീളവും 26മീറ്റര്‍ ഉയരവുമുണ്ട് വിമാനത്തിന്. എവിടെനിന്നും പറന്നുയരാമെന്നതും ഇറക്കാമെന്നതും വിമാനത്തിന്റെ പ്രത്യേകതയാണ്. നാല് എഞ്ചിനുകളും കാറ്റില്‍ ഗതി നിയന്ത്രിക്കാന്‍ ചെറുചിറകുമുണ്ട്. ഹീലിയം നിറച്ചതിനാല്‍ അഞ്ച് ദിവസം വരെ ആകാശത്ത് തങ്ങി നില്‍ക്കാന്‍ കഴിയും. ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിര്‍വഹിക്കാന്‍ കഴിയും എയര്‍ലാന്ററിന്.

നിരീക്ഷണ വിമാനം എന്ന നിലയില്‍ അമേരിക്കയാണ് ആദ്യം വിമാനം പുറത്തിറക്കിയത്. എന്നാല്‍, പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് വിമാന പദ്ധതി അവര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് വിമാനം ഏറ്റെടുക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടുവന്നത്. 2018ല്‍ യാത്രക്കായി 12 വിമാനങ്ങള്‍ എത്തുന്നതോടെ ഇിതാലകും ഭാവി വിമാന യാത്രകളെന്നാണ് കമ്പനിയുടെ അവകാശ വാദം . എന്നാല്‍ ലാന്ഡിങ്ങിനിടെയുണ്ടായ അപകടം കണക്കിലെടുത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാവും വിമാനം തയ്യാറാക്കുക.

Tags:    

Similar News