മ്യാന്‍മറിനെതിരായ സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു

Update: 2018-05-27 13:21 GMT
Editor : Alwyn K Jose
മ്യാന്‍മറിനെതിരായ സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു
Advertising

അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തില്‍ ഒബാമ ഉപരോധം നീക്കിയ കാര്യം അറിയിച്ചു.

മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേതാണ് നടപടി. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തില്‍ ഒബാമ ഉപരോധം നീക്കിയ കാര്യം അറിയിച്ചു.

മ്യാന്‍മറില്‍ ജനാധിപത്യ ഭരണകൂടം നിലവില്‍ വന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നടപടി. കഴിഞ്ഞ മാസം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആങ്‌സാന്‍ സൂചി ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഉപരോധം പിന്‍വലിക്കാമെന്ന് അമേരിക്ക അന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സൈനിക ഭരണകൂടത്തിനെതിരെ 19 വര്‍ഷം നീണ്ട ഉപരോധമാണ് അമേരിക്ക പിന്‍വലിക്കുന്നത്. മ്യാന്‍മറിന്റെ സാമ്പത്തിക വ്യാപാര വളര്‍ച്ചക്ക് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. നടപടിയെ മ്യാന്മര്‍ സ്വാഗതം ചെയ്തു. 2012ല്‍ മ്യാന്മറിലുണ്ടായ ഭരണ പരിഷ്കാരങ്ങളോടെ തന്നെ അമേരിക്ക മ്യാന്മറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിരുന്നു. ഉപരോധം പിന്‍വലിക്കുന്നതായുള്ള എക്സിക്യൂട്ടീവ് ഉത്തരവ് വെള്ളിയാഴ്ചയാണ് ഒബാമ പുറത്തിറക്കിയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News