സിക വൈറസ് ബാധ: ലോകാരോഗ്യ സംഘടനക്ക് ആരോഗ്യപ്രവര്‍ത്തകരുടെ കത്ത്

Update: 2018-05-27 20:11 GMT
Editor : admin
സിക വൈറസ് ബാധ: ലോകാരോഗ്യ സംഘടനക്ക് ആരോഗ്യപ്രവര്‍ത്തകരുടെ കത്ത്

സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആഗസ്റ്റ് മാസം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നീട്ടിവെക്കുകയോ വേദി മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധര്‍ രംഗത്ത്.

സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആഗസ്റ്റ് മാസം ബ്രസീലില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നീട്ടിവെക്കുകയോ വേദി മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധര്‍ രംഗത്ത്. ലോകപ്രശസ്തരായ 150 ആരോഗ്യപ്രവര്‍ത്തകരാണ് ഒളിമ്പിക്സ് നടത്തിപ്പിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് തുറന്ന കത്തയച്ചത്.

Advertising
Advertising

ലോകാരോഗ്യ സംഘടനക്ക് അയച്ച തുറന്ന കത്തിലാണ് സിക വൈറസ് ബാധ കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാന്‍ ആഗസ്റ്റില് ബ്രസീലില് നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നീട്ടിവെക്കുകയോ പകരം വേദി നോക്കുകയോ ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് ഇക്കാര്യം അടിയന്തരമായ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യണമെന്നും കത്തിലുണ്ട്.

ഗര്‍ഭസ്ഥ ശിശുക്കുളില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ്, മുതിര്‍ന്നവരില്‍ രക്തക്കുഴലുകളെ സാരമായ ബാധിക്കുന്ന രോഗമുണ്ടാക്കുമെന്നതിനുള്ള ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കത്ത്. വൈറ്റ് ഹൌസിന്റെ മുന്‍ ശാസ്ത്രീയ ഉപദേഷ്ടാവ് ഉള്‍പ്പടെയുള്ളവരാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്ത ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്. കൊതുക് വഴി പടരുന്ന സിക്ക വൈറസ് ബാധ നിയന്ത്രിക്കാനായിട്ടില്ലെന്നും കൂടുതല്‍ പേരില്‍ അണുബാധ സ്ഥിരീകരിച്ച കാര്യവും കത്തില്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ചുകൂടുന്ന സാഹചര്യം ഒഴിവാക്കമമെന്നും അല്ലെങ്കില്‍ സിക്ക വൈറസ് ഭീഷണി ആഗോളതലത്തിലേക്ക് വ്യാപിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭിണികള്‍ ബ്രസീല്‍ സന്ദര്‍ശിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡബ്ല്യൂ എച്ച് ഓ ഇതുവരെ തയ്യാറായിട്ടില്ല. ആരോഗ്യപരമായ എല്ലാ നിര്‍ദേശങ്ങള്‍ക്കും ഡബ്ല്യൂ എച്ച് ഒയെ തന്നെ ആശ്രയിക്കുമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News