ഇന്ത്യ യു.എസ് ബന്ധം ശക്തിപ്പെടുന്നതില്‍ ആശങ്കയില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ്

Update: 2018-05-27 02:11 GMT
Editor : Subin
ഇന്ത്യ യു.എസ് ബന്ധം ശക്തിപ്പെടുന്നതില്‍ ആശങ്കയില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ്

ഇന്ത്യ യു.എസ് ബന്ധം ശക്തിപ്പെടുന്നതില്‍ ആശങ്കയില്ലെന്നും അത് ഉപഭൂഖണ്ഡത്തിലെ ആണവശക്തികളായ ഇന്ത്യ പാക് ബന്ധത്തിലെ വിള്ളല്‍ വലുതാക്കില്ലെന്നും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ ആണവ ശക്തികള്‍ തമ്മില്‍ മത്സരമുണ്ടാവാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് അമേരിയ്ക്ക വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...

ഇന്ത്യ യു.എസ് ബന്ധം ശക്തിപ്പെടുന്നതില്‍ പാകിസ്ഥാന് ആശങ്കയില്ലെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് അമേരിയ്ക്ക നല്‍കുന്നതെന്നും സര്‍താജ് അസീസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമേരിയ്ക്ക ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും ഇന്ത്യയുമായുള്ള ബന്ധത്തില്‍ അവരുടെ താല്‍പര്യമനുസരിച്ച് അമേരിയ്ക്കക്ക് മുന്നോട്ടു പോകാമെന്നും സര്‍താജ് അസീസ് പറഞ്ഞു.

Advertising
Advertising

ഇന്ത്യ യു.എസ് ബന്ധം ശക്തിപ്പെടുന്നതില്‍ ആശങ്കയില്ലെന്നും അത് ഉപഭൂഖണ്ഡത്തിലെ ആണവശക്തികളായ ഇന്ത്യ പാക് ബന്ധത്തിലെ വിള്ളല്‍ വലുതാക്കില്ലെന്നും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ ആണവ ശക്തികള്‍ തമ്മില്‍ മത്സരമുണ്ടാവാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് അമേരിയ്ക്ക വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സര്‍താജ് അസീസ്.

ഇരുരാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അമേരിയ്ക്ക പാകിസ്ഥാന് പലതവണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു. തെക്കേ ഏഷ്യയെയും കിഴക്കേ ഏഷ്യയെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പ്രധാനമാണെന്നും മധ്യേഷ്യയെയും പടിഞ്ഞാറന്‍ ഏഷ്യയെയും കണക്കിലെടുക്കുമ്പോള്‍ പാകിസ്ഥാന് പ്രാധാന്യമുണ്ടെന്നും സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ ഇസ്ലാമിക് ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് തങ്ങളുടേതെന്നും മേഖലയില്‍ വലിയ പങ്കാണ് വഹിയ്ക്കുന്നതെന്നും പാക് വിദേശകാര്യ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News