ജപ്പാനിലെ വടക്കന്‍ ദ്വീപിലേക്ക് ആദ്യത്തെ അതിവേഗ ട്രെയിന്‍ സര്‍വീസ്

Update: 2018-05-28 12:22 GMT
Editor : admin
ജപ്പാനിലെ വടക്കന്‍ ദ്വീപിലേക്ക് ആദ്യത്തെ അതിവേഗ ട്രെയിന്‍ സര്‍വീസ്
Advertising

ലോകത്തെ ഏറ്റവും നീളം കൂടിയ സമുദ്രാന്തര ടണലായ സെയ്ക്കന്‍ ടണലിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ജപ്പാനിലെ വടക്കന്‍ ദ്വീപിലേക്ക് ആദ്യത്തെ അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ലോകത്തെ ഏറ്റവും നീളം കൂടിയ സമുദ്രാന്തര ടണലായ സെയ്ക്കന്‍ ടണലിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും അതിവേഗ റെയില്‍ വഴി ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് . ജപ്പാനിലെ പ്രധാന ദ്വീപായ ഹോന്‍ഷു ദ്വീപിനെയും മറ്റ് ദ്വീപുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് റെയില്‍. ഇതോടെ തലസ്ഥാനമായ ടോക്യോയില്‍ നിന്ന് ഹാക്കോഡേറ്റ് ദ്വീപിലേക്ക് ഇനി ഒരു മണിക്കൂര്‍ കൊണ്ടെത്താം.

ലോകത്തെ ഏറ്റവും നീളം കൂടിയ സമുദ്രാന്തരടണലായ സെയ്ക്കാന്‍ ടണലിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. 53.85 കിലോ മീറ്ററാണ് ടണലിന്റെ നീളം. സമുദ്രനിരപ്പില്‍ നിന്ന് 240 മീറ്റര്‍ താഴെയാണ് ടണല്‍ സ്ഥിതി ചെയ്യുന്നത്. 1972 ലാണ് ഈ ടണലിന്റെ പണികള്‍ ആരംഭിച്ചത്. ഷിന്‍- ഹാക്കോദെത്ത്-ഹൊക്കുദു വില്‍ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കുമായി ഏകദേശം 32 സര്‍വീസുകള്‍ ആരംഭിക്കും. 2030 ഓടെ പ്രധാന നഗരമായ സപ്പോറോയിലേക്കു കൂടി സര്‍വീസ് നീട്ടും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News