ബ്രിട്ടന്റെ വേര്‍പാട് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശനയതലവന്‍

Update: 2018-05-29 17:14 GMT
ബ്രിട്ടന്റെ വേര്‍പാട് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശനയതലവന്‍
Advertising

യൂറോപ്യന്‍ യൂണിയനുമായുള്ള 44 വര്‍ഷം നീണ്ട ബന്ധം വേര്‍പെടുത്തുന്ന നടപടികളുമായ് ബ്രിട്ടന്‍ മുന്നോട്ട് പോകവെയാണ് ഫെഡറിക മൊഗെരിനിയുടെ പ്രതികരണം

ബ്രിട്ടന്റെ വേര്‍പാട് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയതലവന്‍ ഫെഡറിക മൊഗെരിനി. ബ്രിട്ടന്റെ പിന്തുണയില്ലെങ്കിലും പ്രതിരോധ രംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നും മോഗരിനി വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനുമായുള്ള 44 വര്‍ഷം നീണ്ട ബന്ധം വേര്‍പെടുത്തുന്ന നടപടികളുമായ് ബ്രിട്ടന്‍ മുന്നോട്ട് പോകവെയാണ് ഫെഡറിക മൊഗെരിനിയുടെ പ്രതികരണം. നിലവില്‍ ആകെ സൈന്യത്തിന്റെ 5 ശതമാനമാണ് ബ്രിട്ടന്‌‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ ബ്രിട്ടന്‍ പുറത്ത്പോയാലും അത് യൂറോപ്യന്‍ യൂണിയന്റെ സുരക്ഷയെ ബാധിക്കില്ലെന്ന് മൊഗരീനി പറഞ്ഞു.

മൊഗരീനിയുടെ പ്രതികരണം ഇങ്ങനെയാണെങ്കിലും യൂറോപ്യന്‍ യൂണിയന്റെ സൈനികശക്തിയുടെ പിന്ബലം ബ്രിട്ടന്‍ തന്നെയാണ്. മാത്രവുമല്ല മറ്റ് യൂറോപ്യന് യൂണിയ്ന്‍ രാജ്യങ്ങളേക്കാള്‍ ശക്തമായ രഹസ്വാനേഷണസംവിധാനങ്ങളുമുള്ളത് ബ്രിട്ടനാണ്. ബ്രക്സിറ്റ് നടപടികള്‍ക്ക് തുടക്കം കുറിക്കുന്ന വിടുതല്‍ വിജ്ഞാപനത്തില്‍ ചൊവ്വാഴ്ചയാണ പ്രധാനമന്ത്രി തെരേസ മെ ഒപ്പുവെച്ചത്.

Tags:    

Similar News