സ്പെയിന്‍ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് സ്വതന്ത്ര കാറ്റലോണിയക്കായുള്ള ഹിതപരിശോധന നടന്നു

Update: 2018-05-30 15:12 GMT
Editor : Jaisy
സ്പെയിന്‍ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് സ്വതന്ത്ര കാറ്റലോണിയക്കായുള്ള ഹിതപരിശോധന നടന്നു

വോട്ട് ചെയ്ത 22 ലക്ഷത്തിലധികം ആളുകളില്‍ 90 ശതമാനവും സ്വതന്ത്ര കാറ്റലോണിയയെ അനുകൂലിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു

സ്പെയിന്‍ സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പും പൊലീസ് നടപടിയും മറികടന്ന് സ്വതന്ത്ര കാറ്റലോണിയക്കായുള്ള ഹിതപരിശോധന നടന്നു. വോട്ട് ചെയ്ത 22 ലക്ഷത്തിലധികം ആളുകളില്‍ 90 ശതമാനവും സ്വതന്ത്ര കാറ്റലോണിയയെ അനുകൂലിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

വലിയ പ്രതിഷേധങ്ങള്‍ക്ക് നടുവിലാണ് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത് 5.3 മില്യണ്‍ ആളുകള്‍ക്കാണ്. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതില്‍ 2.26 മില്യണ്‍ ജനങ്ങള്‍ ഉത്തരം നല്‍കി. അനുകൂലിക്കുന്നവര്‍ക്ക് അതേയെന്നും അല്ലാത്തവര്‍ക്കും വേണ്ടയെന്നും ഹിതം രേഖപ്പെടുത്താം.

Advertising
Advertising

ഇതുവരെ എണ്ണിയ വോട്ടുകളില്‍ 90 ശതമാനവും സ്വതന്ത്ര കാറ്റലോണിയയെ അനുകൂലിക്കുന്നുവെന്നാണ് കാറ്റലോണിയന്‍ സര്‍ക്കാരിന്റെ അവകാശ വാദം. ഹിത പരിശോധന തടയാന്‍ എല്ലാവിധ മാര്‍ഗങ്ങളും സ്പെയിന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പോളിങ് സ്റ്റേഷനുകള്‍ സീല്‍ ചെയ്യുകയും ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഏഴ് ലക്ഷത്തി എഴുപതിനായിരം ആളുകള്‍ വോട്ട് രേഖപ്പെടുത്താനായില്ല എന്നും അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഹിതപരിശോധന ഫലം കറ്റാലന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതര്‍. എന്നാല്‍ ഹിതപരിശോധന നടന്നിട്ടേയില്ലെന്നായിരുന്നു സ്പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയുടെ പ്രതികരണം.
കഴിഞ്ഞ മാസം ആറിനാണ് കാറ്റലോണിയ പാര്‍ലമെന്റ് ഹിതപരിശോധനക്ക് അംഗീകാരം നല്‍കിയത്. പിറ്റേന്ന് സ്പാനിഷ് ഭരണഘടന കോടതി ഹിതപരിശോധന നടത്തുന്നത് വിലക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News