ഇസ്രായേല്‍ തടവിലുള്ള ആഹിദ് തമീമിയുടെ വിചാരണ ഇന്നാരംഭിക്കും

Update: 2018-05-30 18:40 GMT
ഇസ്രായേല്‍ തടവിലുള്ള ആഹിദ് തമീമിയുടെ വിചാരണ ഇന്നാരംഭിക്കും
Advertising

ഇസ്രായേലിലെ സൈനിക കോടതിയിലാണ് വിചാരണ

ഇസ്രായേല്‍ തടവിലുള്ള ഫലസ്തീന്‍ ബാലിക ആഹിദ് തമീമിയുടെ വിചാരണ ഇന്നാരംഭിക്കും . ഇസ്രായേലിലെ സൈനിക കോടതിയിലാണ് വിചാരണ. ഇസ്രായേല്‍ സൈനികരെ അടിക്കുകയും തട്ടിക്കയറുകയും ചെയ്തതിനാണ് തമീമിയെ സൈന്യം തടവിലാക്കിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറസ്റ്റിലായ ഫലസ്തീന്‍ ബാലിക ആഹിദ് തമീമിയുടെ വിചാരണയാണ് ഇന്ന് ഇസ്രായേലിലെ സൈനിക കോടതിയില്‍ ആരംഭിക്കുന്നത്. അടുത്ത കാലത്ത് ഫലസ്തീന്‍ വിമോചനത്തിന്റെ പ്രതീകമായി മാറിയ തമീമിക്ക് കഴിഞ്ഞ മാസമാണ് 17 വയസ്സ് പൂര്‍ത്തിയായത്. വെസ്റ്റ്ബാങ്കില്‍ തമീമിയുടെ താമസ സ്ഥലത്തെത്തിയ സൈനികരോട് തട്ടിക്കയറുന്ന ബാലികയുടെ ചിത്രം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആയുധമേന്തിയ ഇസ്രായേല്‍ സൈനികരോട് തട്ടിക്കയറുന്നതും അടിച്ചും തൊഴിച്ചും കയര്‍ത്ത് സംസാരിക്കുന്നതുമായിരുന്നു വീഡിയോ. വെ​സ്​​റ്റ്​​ബാ​ങ്കി​ൽ തമീമിയുടെ ബ​ന്ധു​വാ​യ 15കാ​ര​നെ ത​ല​ക്ക്​ വെ​ടി​​വെ​ച്ച്​ ഗു​രു​ത​ര പ​രി​ക്കേല്‍പ്പി​ച്ച​തി​​ൽ പ്ര​തി​​ഷേ​ധി​ച്ചാ​ണ്​ ആ​ഹി​ദ്​ തമീമി എന്ന ബാ​ലി​ക സായുധരായ ര​ണ്ട്​ പ​ട്ടാ​ള​ക്കാരെ വെറും കൈ കൊണ്ട് നേരിട്ടത്. അഹദ് തമീമിയുടെ നടപടിയെ ഇസ്രായേല്‍ സൈന്യം ക്രിമിനൽ കുറ്റമായാണു കാണുന്നത്. അതുകൊണ്ടുതന്നെ സൈനിക കോടതി തടവുശിക്ഷ വിധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അഹദ് തമീമിയെപ്പോലെ പ്രായപൂര്‍ത്തിയാകാത്ത മുന്നൂറോളം പലസ്തീൻ കുട്ടികൾ ഇസ്രയേലിലെ വിവിധ ജയിലുകളിലുണ്ടെന്നാണു മനുഷ്യാവകാശ സംഘടകളുടെ കണക്ക്.

Tags:    

Similar News