പോലീസിനിടയില്‍ ഇസ്‍ലാമോഫോബിയ പ്രചരണം: മുന്‍ എഫ്.ബി.ഐ ഏജന്‍റ് പിടിയില്‍

Update: 2018-05-30 06:45 GMT
Editor : Ubaid
പോലീസിനിടയില്‍ ഇസ്‍ലാമോഫോബിയ പ്രചരണം: മുന്‍ എഫ്.ബി.ഐ ഏജന്‍റ് പിടിയില്‍

മുന്‍ എഫ്.ബി.ഐ ഏജന്‍റും ഗൂഡാലോചന സിദ്ധാന്തവാതിയുമായ ജോണ്‍ ഗൊണ്ടോലോയാണ് പിടിയിലായത്

വീഡിയോയിലൂടെ യു.എസ് നിയമ നിര്‍മ്മാണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇസ്‍ലാമോഫോബിയ പ്രചരണം നടത്തിയ മുന്‍ എഫ്.ബി.ഐ ഏജന്‍റും ഗൂഡാലോചന സിദ്ധാന്തവാതിയുമായ ജോണ്‍ ഗൊണ്ടോലോ പിടിയില്‍. അമേരിക്കയിലെ മുസ്‍ലിം വിദ്യാര്‍ഥികള്‍ ജിഹാദികള്‍ ആണെന്നും ഈ വിഭാഗത്തില്‍ പെട്ടവര്‍ തീവ്രവാദികളാണെന്നും യു.എസ് പോലീസിനോട് പറയുന്നതായാണ് വീഡിയൊ.

അമേരിക്കന്‍ പൌരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും യു.എസിലെ മുസ്‍ലിം വിഭാഗത്തിന് ലഭിക്കരുതെന്നും അറ്റോണി ജനറല്‍ ജെഫ് സെഷന്‍സുമായി താന്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ജോണ്‍ ഗൊണ്ടോലോ പറഞ്ഞു. മുസ്‍ലിം വിരുദ്ധ വംശീയവാദം പ്രചരിപ്പിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വന്‍ നിക്ഷേപമുള്ള ഒരു ഇസ്‍ലാമോഫോബിയ കൂട്ടായ്മ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജോണ്‍ ഗൊണ്ടോലോയുടെ പ്രസ്ഥാവനയില്‍ നിന്നും വ്യക്തമാണ്.

Full View

മുസ്‍ലിം സംഖടനകള്‍ക്കും അമേരിക്കയില്‍ നിലനില്‍ക്കാന്‍ അവകാശമുണ്ടെന്നും ഗൊണ്ടോലോയുടെ പ്രസ്ഥാവനകള്‍ പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്ന കഴമ്പില്ലാത്ത കാര്യങ്ങള്‍ മാത്രമാണെന്നും ആരോപിച്ച് മുന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മുന്നോട്ട് വന്നു. ഉദ്യോഗസംബന്ധ വിഷയങ്ങളില് 2008ല്‍ എഫ്.ബി.ഐയില്‍ നിന്നും രാജിവെച്ചയാളാണ് ജോണ്‍ ഗൊണ്ടോലോ.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News