സാഹിത്യ നൊബേല്‍ ബോബ് ഡിലന്

Update: 2018-05-31 16:02 GMT
Editor : Damodaran
സാഹിത്യ നൊബേല്‍ ബോബ് ഡിലന്

അമേരിക്കന്‍ സംഗീതപാരമ്പര്യത്തില്‍ നിന്നുകൊണ്ട് പുതിയ കാവ്യസങ്കല്‍പ്പങ്ങള്‍ സൃഷ്ടിച്ചതിനാണ് പുരസ്കാരം

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്. അമേരിക്കന്‍ സംഗീതപാരമ്പര്യത്തില്‍ നിന്നുകൊണ്ട് പുതിയ കാവ്യസങ്കല്‍പ്പങ്ങള്‍ സൃഷ്ടിച്ചതിനാണ് പുരസ്കാരം.

അദ്ദേഹം ഒരു വഴികാട്ടിയാണ്, 54 വര്‍ഷമായി അങ്ങനെ തന്നെയായിരിക്കുന്നു -സ്വീഡിഷ് ആസ്ഥാനത്ത് പുരസ്കാരം പ്രഖ്യാപിച്ച് സാറ ഡാനില്‍, ബോബ് ഡിലനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അമേരിക്കയില്‍ കഴിഞ്ഞ 50 വര്‍ഷമായി ആ സംഗീതം ഉയര്‍ന്ന് കേള്‍ക്കുന്നു.സംഗീതത്തെ മനുഷ്യനും മനുഷ്യാവകാശങ്ങള്‍ക്കുമായി പുനരാവിഷ്കരിച്ചു.മനുഷ്യാവകാശ , യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഔൊദ്യോഗിക ഗാനമായി ആ പാട്ടുകള്‍... കര്‍ഷകര്‍ കറുത്തവര്‍ഗക്കാര്‍ പൊതുപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കുമായി ഡിലന്‍ എഴുതി, പാടി.

Advertising
Advertising

ബ്ലോവിങ് ദി വിന്‍ഡ്,ലൈക്ക് എ റോളിങ് സ്റ്റോണ്‍ ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിംഗ് തുടഹ്ങിയവ പ്രശസ്തമായ ഗാനങ്ങളാണ്.1941ല്‍ മിന്നസോട്ടയിലെ ഹിബിങ്ങില്‍ കുടിയേറ്റ ജൂത കുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ ആകൃഷ്ടനായ ഡിലന്‍, 1962ല്‍ അമേരിക്കന്‍ മൂസിക്കല്‍ ബാന്‍ഡുകളില്‍ സജീവമായി. 11 ഗ്രാമി പുരസ്കാരങ്ങളും ഓസ്കര്‍ അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബുംഅദ്ദേഹത്തെ തേടിെത്തി. 2000ത്തില്‍ പോളാര്‍ മ്യൂസിക്കല്‍ പ്രൈസിനും അര്‍ഹനായി. 2008ല്‍ പുലിസ്റ്റര്‍ പുരസ്കാര നിര്‍ണയ സമിതി യുടെ പ്രത്യേക പരാമര്‍ശവും നേടി.

Full View
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News