അല്‍ അഖ്സ പള്ളി സംഘര്‍ഷം; ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി തുര്‍ക്കി

Update: 2018-05-31 02:04 GMT
Editor : Jaisy
അല്‍ അഖ്സ പള്ളി സംഘര്‍ഷം; ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി തുര്‍ക്കി

ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി

ജെറുസലേമിലെ അല്‍ അഖ്സ പള്ളി സംഘര്‍ഷത്തില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശവുമായി തുര്‍ക്കി. പള്ളിയില്‍‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉടലെടുത്ത അസ്വാരസ്യങ്ങളില്‍ ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി.

ജറുസലേമില്‍ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ ശക്തമായി പ്രതിരോധിക്കേണ്ടതുണെന്ന ആഹ്വാനമാണ് ഉര്‍ദുഗാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഫലസ്തീന്‍ വംശരോട് ഇസ്രായേല്‍ യാതൊരു തരത്തിലുമുള്ള ബഹുമാനവും പുലര്‍ത്തുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‍ലിങ്ങള്‍ പുണ്യഭൂമിയായി കരുതുന്ന അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ഥന നിഷേധിക്കുന്നതും സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഈ നിഷേധാത്മക നിലപാടിന്റെ ഉദാഹരണങ്ങളായാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടറും നിരീക്ഷണ കാമറയും ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരെ

Advertising
Advertising

എന്നാല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. മറ്റ് നിയന്ത്രണങ്ങള്‍ കൂടി പിന്‍വലിച്ച് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ സിനഗോഗുകളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ നേരിയ സംഘര്‍ഷങ്ങളൊഴിച്ചാല്‍ കാര്യമായ സുരക്ഷാ ഭീഷണി ഇവിടങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

ജിസിസി പ്രതിസന്ധിക്കുള്ള പരിഹാരം തേടി, സൌദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ ശേഷമാണ് ഉര്‍ദുഗാന്റെ പ്രതികരണം. ഖത്തര്‍ ഉപരോധം സംബന്ധിച്ച് നടത്തിയ മഥ്യസ്ഥ ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News