ബഗ്‍ദാദില്‍ ചാവേര്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

Update: 2018-06-01 12:03 GMT
ബഗ്‍ദാദില്‍ ചാവേര്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

അശൂറ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്

ഇറാഖില്‍ ശിയ ആരാധന കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാല്‍ അശൂറ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കളുമായി എത്തിയ ആള്‍ പ്രദേശത്തെ ടെന്റിനുള്ളില്‍ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചയോടെയുണ്ടായ സ്ഫോടനത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

Tags:    

Similar News