എതിര്‍പ്പുകള്‍ മറികടന്ന് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ നിര്‍മ്മാണം ആരംഭിച്ചു

Update: 2018-06-01 23:55 GMT
Editor : Jaisy
എതിര്‍പ്പുകള്‍ മറികടന്ന് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ നിര്‍മ്മാണം ആരംഭിച്ചു

മതിലിന്റെ കോണ്‍ഗ്രീറ്റ് ഘടനയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്

കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ നിര്‍മ്മാണം ആരംഭിച്ചു. മതിലിന്റെ കോണ്‍ഗ്രീറ്റ് ഘടനയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈമാസം അവസാനത്തോടെ ഘടനാനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നീക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മെക്സിക്കന്‍ അതിര്‍ത്തിയല്‍ മതില്‍ നിര്‍മ്മിക്കുമെന്നത്. മെക്സിക്കോയില്‍ നിന്നുള്ള മോശം ആളുകള്‍ അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍ നിര്‍മ്മിക്കുമെന്നതായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിനെതിരെ അമേരിക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധമായിരുന്നു ഉണ്ടായത്. പോപ്പ് വരെ ട്രംപിനെ മതില്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വിമര്‍ശിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. മതിലിനായി ഉപയോഗിക്കേണ്ടുന്ന രൂപഘടനയാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. 30 അടി ഉയരമാണ് ഇതിനുള്ളത്. അതിര്‍ത്തിയിലെ ജനങ്ങള്‍ മതില്‍ നിര്‍മ്മാണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അമേരിക്കയും മെക്സിക്കോയും തമ്മില്‍ മൂവായിരത്തി ഇരുന്നൂറ് കിലോമീറ്റര്‍ ദൂരം അതിര്‍ത്തിയാണ് പങ്കിടുന്നത്.മതില്‍നിര്‍മ്മാണത്തിനായി 20 ബില്യണ്‍ ചെലവ് അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് 1.6ബില്യണ്‍ ഡോളര്‍ മാത്രമേ പാസാക്കിയിട്ടുള്ളൂ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News