ഇസ്രയേലിന് യുദ്ധക്കൊതിയെന്ന് ബൊളീവിയന്‍ പ്രസിഡന്റ്

Update: 2018-06-02 16:53 GMT
ഇസ്രയേലിന് യുദ്ധക്കൊതിയെന്ന് ബൊളീവിയന്‍ പ്രസിഡന്റ്
Advertising

ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ്.

ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ്. ലോക സമാധാന ദിനത്തില്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു മൊറെയ്ല്‍സ്. ലോകത്തിലെ ഏറ്റവും കിരാതരായ യുദ്ധക്കൊതിയന്‍മാരെന്നായിരുന്നു ഇസ്രയേലിനെ കുറിച്ച് ഇവോ മൊറെയ്ല്‍സിന്റെ വിശേഷണം. അമേരിക്കയേയും മൊറയ്ല്‍സ് വിമര്‍ശിച്ചു.

ഫലസ്തീനികള്‍ക്കതിരെ നടത്തുന്ന കൂട്ടക്കൊല നിര്‍ത്തേണ്ടതുണ്ടെന്നും മൊറയില്‍സ് പറഞ്ഞു. ഇസ്രയേല്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കണം. മുതലാളിത്തം ജീവിതത്തിന്റെയും മാനവികതയുടേയും ശത്രുവാണ്. അധിനിവേശവും മുതലാളിത്തവുമാണ് 21ആം നൂറ്റാണ്ടില്‍ മാനവികത നേരിടുന്ന പ്രശ്‌നങ്ങളുടെ കാരണമെന്നും ബൊളീവിയന്‍ പ്രസിഡന്റ് പറഞ്ഞു. തീവവ്രവാദവും മയക്കുമരുന്നും കടത്തിയാണ് അമേരിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News