ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‍ലാം വിരുദ്ധ പരാമര്‍ശം; പ്രതിഷേധം ശക്തം

Update: 2018-06-02 18:32 GMT
Editor : Ubaid
ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‍ലാം വിരുദ്ധ പരാമര്‍ശം; പ്രതിഷേധം ശക്തം
Advertising

നിസ്സംശയമായും ഇസ്‍ലാം ഫ്രാന്‍സിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തന്റെ പരാമര്‍‌ശം ഇസ്‍ലാം ഒരു അപകടകാരിയായ മതം എന്ന നിലയ്ക്കല്ല പക്ഷേ ജനാധിപത്യത്തിന്റെ മതമാകാത്തിടത്തോളം അത് അങ്ങിനെതന്നെയാണെന്നും ഒലാങ് വ്യക്തമാക്കി

ഇസ്‍ലാം മതം മൂലം ഫ്രാന്‍സിന് പ്രശ്നങ്ങളുണ്ടെന്നും രാജ്യത്ത് നടക്കുന്ന കുടിയേറ്റം അനുവദിക്കാനാവാത്തതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങിന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പ്രസിഡന്‍റ് SHOULD'NT SAY THAT പുസ്തകത്തിലാണ് ഒലാങിന്റെ പരാമര്‍ശം പ്രസിദ്ധീകരിച്ചത്.

അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദേശീയതയും കുടിയേറ്റ പ്രശ്നവും പ്രധാന പ്രചരണ വിഷയമാകുമെന്നിരിക്കെയാണ് ഫ്രാന്‍സ്വ ഒലാങിന്റെ പരാമര്‍ശം. നിസ്സംശയമായും ഇസ്‍ലാം ഫ്രാന്‍സിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തന്റെ പരാമര്‍‌ശം ഇസ്‍ലാം ഒരു അപകടകാരിയായ മതം എന്ന നിലയ്ക്കല്ല പക്ഷേ ജനാധിപത്യത്തിന്റെ മതമാകാത്തിടത്തോളം അത് അങ്ങിനെതന്നെയാണെന്നും ഒലാങ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച പ്രസിഡന്റ് ഷുഡ്ന്റ്റ് സേ ദാറ്റ് എന്ന പുസ്തകത്തിലാണ് ഒലാങിന്റെ പരാമര്‍ശമുള്ളത്. 2015 ല്‍ ഐ എസിന്റെ പാരീസ് ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ഒലാങ് പുസ്തക പ്രസാധകര്‍ക്ക് അഭിമുഖം നല്‍കിയത്. രാജ്യത്ത് നിരവധി കുടിയേറ്റം നടക്കുന്നുണ്ട് അത് അനുവദിക്കാനാവാത്തതാണെന്നും ഒലാങിന്റെ വാക്കുകളായി പുസ്തകത്തിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫ്രാന്‍സില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളാണ് രാജ്യത്ത് കുടിയേറ്റത്തിനെതിരായ വികാരം സൃഷ്ടിച്ചത്. അതേസമയം അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സ്വ ഒലാങ് വീണ്ടും ജനവിധി തേടുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഒലാങിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News