ആങ് സാന്‍ സൂചിക്കെതിരായ കത്ത്; പാര്‍ട്ടിക്ക് പങ്കില്ലെന്ന്

Update: 2018-06-03 09:47 GMT
Editor : admin
ആങ് സാന്‍ സൂചിക്കെതിരായ കത്ത്; പാര്‍ട്ടിക്ക് പങ്കില്ലെന്ന്

മ്യാന്മറിലെ ദേശീയ ജനാധിപത്യ ലീഗിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട കത്ത് പാര്‍ട്ടി നിഷേധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിന് സ്വന്തം പാര്‍ട്ടി തന്നെ എതിര് എന്ന തരത്തിലായിരുന്നു കത്ത് പ്രചരിപ്പിക്കപ്പെട്ടത്.

Advertising
Advertising

സൂചിക്ക് പകരം പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാര്‍ട്ടി മറ്റൊരാളെ നിര്‍ദേശിച്ചുകൊണ്ട് എഴുതിയത് എന്നപേരില്‍ പ്രചരിക്കപ്പെട്ട കത്താണ് പാര്‍ട്ടി നിഷേധിച്ചത്. പാര്‍ട്ടിചിഹ്നത്തോടെ പ്രചരിച്ച കത്തില്‍ ഹിറ്റിന്‍ ക്യുവാന്‍ എന്ന നേതാവിനെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൂന്‍ ടൂണ്‍ ഒയെയും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് തികച്ചും വ്യാജമാണെന്നും പാര്‍ട്ടി ഇത്തരത്തിലൊരു കത്ത് തയാറാക്കിയിട്ടില്ലെന്നും ദേശിയ ജനാധിപത്യ ലീഗിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. അന്തരിച്ച ഭര്‍ത്താവിന് വിദേശ പൗരത്വമുള്ളതിനാല്‍ ആങ് സാന്‍ സൂചിയെ പ്രസിഡന്‍റാക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് കത്ത് പ്രചരിപ്പിക്കപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News