ക്യൂബയിലെ വിമാനാപകടത്തില്‍ മരണം 110 ആയി

Update: 2018-06-03 22:44 GMT
ക്യൂബയിലെ വിമാനാപകടത്തില്‍ മരണം 110 ആയി

അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സുരക്ഷിതമായ നിലയില്‍ കണ്ടെത്തി

ക്യൂബയിലെ വിമാനാപകടത്തില്‍ മരണം 110 ആയി. 5 കുട്ടികളാണ് ഇന്നലെ മരണപ്പെട്ടത്. അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സുരക്ഷിതമായ നിലയില്‍ കണ്ടെത്തി. വിമാനത്തിന്റെ 2 ബ്ലാക്ക് ബോക്സുകളില്‍ ഒന്ന് മാത്രമാണ് കണ്ടെത്താനായത്.

കഴിഞ്ഞ ദിവസമാണ് ക്യൂബയിലെ ഹവാന എയര്‍പ്പോര്‍ട്ടില്‍ നിന്ന് 105 യാത്രക്കാരുമായി പുറപ്പെട്ട ബോയിങ് 737 വിമാനം തകര്‍ന്നുവീണത്. അപകടകത്തില്‍ 100ലധികം യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനത്തില്‍ യാത്രക്കാര്‍ക്ക് പുറമെ 6 ജീവനക്കാരുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും 5 പേര്‍ കൂടി മരണപ്പെട്ടത്. ഇതിനിടെ ഇന്നലെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിലൊരെണ്ണം കണ്ടെത്തി.

Advertising
Advertising

രണ്ടാമത്തെ ബ്ലാക്ക് ബോക്സും ഉടന്‍ കണ്ടെത്താനാകുമെന്ന് ക്യൂബന്‍ ഗതാഗത മന്ത്രി ആദെല്‍ വൈസ്ക്യുവെര്‍ഡോ പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ എന്താണ് അപകട കാരണെമെന്ന് മനസിലാക്കാനാകും. അതേസമയം അപകടത്തില്‍പെട്ടവരില്‍‌ 3 പേരെ ജീവനോടെ കണ്ടെത്താനായി. 3 പേരും സ്ത്രീകളാണ്. മൂവരും ഗുരുതരാവസ്ഥയിലാണുള്ളത്. ഇവരെ ജെനറല്‍ കാലിക്സ്റ്റോ ഗാര്‍സ്യ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപ്പെട്ടവരില്‍ ഒരു പുരുഷന്‍ കൂടി ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അയാള്‍ പിന്നീട് മരണപ്പെട്ടു.

അപകടത്തില്‍ അനുശോചിച്ച് ഇന്നലെ മുതല്‍ ക്യൂബയില്‍ ദുഖാചരണം നടത്തിവരികയാണ്. ദുഖാചരണം ഇന്ന് അവസാനിക്കും.
അപകടത്തില്‍പെട്ട വിമാനത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News