ആഗോളതാപനം തടയാന്‍ ലക്ഷ്യമിട്ട് കിഗാലി ഉടമ്പടി

Update: 2018-06-04 16:53 GMT
Editor : Jaisy
ആഗോളതാപനം തടയാന്‍ ലക്ഷ്യമിട്ട് കിഗാലി ഉടമ്പടി

റുവാണ്ടയിലെ കിഗാലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹരിതഗൃഹവാതകങ്ങളുടെ തോത് ഗണ്യമായി കുറക്കാന്‍ രാജ്യങ്ങള്‍ ധാരണയിലത്തെിയത്

ആഗോളതാപനം തടയാന്‍ ലക്ഷ്യമിട്ട് കിഗാലി ഉടമ്പടി. റുവാണ്ടയിലെ കിഗാലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹരിതഗൃഹവാതകങ്ങളുടെ തോത് ഗണ്യമായി കുറക്കാന്‍ രാജ്യങ്ങള്‍ ധാരണയിലത്തെിയത്. ഇരുനൂറോളം രാജ്യങ്ങളാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ആഗോളതാപനം ഗണ്യമായി കുറക്കാനാകുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വിലയിരുത്തല്‍.

കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കാള്‍ മാരകമായ ഹൈഡ്രോഫ്ളൂറോ കാര്‍ബണുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. ഫ്രിഡ്ജ്, എയര്‍ കണ്ടീഷനിങ്, സ്പ്രേ എന്നിവയുടെ അമിത ഉപയോഗമാണ് ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്റെ തോത് ആഗോള തലത്തില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. മാരകമായ ഇത്തരം ഹരിതഗൃഹവാതകങ്ങളുടെ തോത് ഗണ്യമായി കുറക്കാന്‍ റുവാണ്ടയിലെ കിഗാലിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ 197 രാജ്യങ്ങളാണ് ധാരണയിലെത്തിയത്.

Advertising
Advertising

ആഗോളതാപനം കുറക്കാന്‍ ലക്ഷ്യമിട്ട് ഒപ്പുവെച്ച പാരിസ് ഉടമ്പടിയുടെ തുടര്‍ച്ചയായാണ് കിഗാലി യില്‍ സമ്മേളനം സംഘടിപ്പിച്ചത്. 2020ഓടെ ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയി കുറക്കണമെന്നതാണ് പാരിസ് ഉടമ്പടിയിലൂടെ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ‌കിഗാലി യില്‍ ധാരണയിലത്തെിയ 197 രാജ്യങ്ങള്‍ക്ക് ഹരിതഗൃഹവാതകങ്ങളുടെ തോത് കുറക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. യു.എസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും 2019 മുതല്‍ വാതകം പുറംതള്ളുന്നത് 10 ശതമാനം കുറക്കണമെന്നാണ് ധാരണ. ചൈനയുള്‍പ്പെടെ നൂറോളം വികസ്വര രാജ്യങ്ങള്‍ 2024 ഓടെയും ഇന്ത്യ, പാകിസ്താന്‍, തുടങ്ങിയവ 2028ഓടെയും വാതകങ്ങളുടെ തോത് കുറക്കാനുള്ള നടപടികള്‍ തുടങ്ങണം. ഉടന്പടി ഭൂമിയെ സംരക്ഷിക്കാ നുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി യും പാരിസ് ഉടമ്പടിക്കു ശേഷം നിലവില്‍വന്ന നാഴികക്കല്ലായ ഉടമ്പടിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News