സിംബാബ്‌വെ പ്രസിഡന്റ് പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ആക്രമണം
തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്
സിംബാബ്‌വെ പ്രസിഡന്റ് എമ്മേഴ്സണ്‍ മന്‍ഗ്വാഗ്വ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് നേരെ ആക്രമണം.തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പ്രസിഡന്റിന് പരിക്കില്ലെന്നും അന്വേഷണം തുടങ്ങിയതായും സിംബാബ്‌വെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ബുലാവായോയിലെ വൈറ്റ് സിറ്റി സ്റ്റേഡിയത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ എമ്മേഴ്സണ്‍ സംസാരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സ്ഫോടനം. പ്രസംഗം അവസാനിപ്പിച്ച് തിരിച്ചുപോകാന്‍ ഒരുങ്ങുകയായിരുന്നു പ്രസിഡന്റ്. സ്ഫോടനത്തില്‍ പ്രസിഡന്റിന് പരിക്കില്ലെന്നും എന്നാല്‍ റാലിയില്‍ പങ്കെടുത്ത സാനു -പിഎഫ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി സിംബാബ് വെ ആഭ്യന്തര മന്ത്രാലയം വ്യക്കമാക്കി. പ്രസിഡന്റിനെ കൊലപ്പെടുത്തുകയായിരുന്നു അക്രമകാരികളുടെ ലക്ഷ്യമെന്ന് സിംബാബ്വെ ഹെറാള്‍ഡ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 30നാണ് സിംബാബ്ബെയില് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് . റോബര്‍ട്ട് മുഗാബെയുടെ രാജിയോടെയാണ് 37 വര്‍ത്തിന് ശേഷം സിംബാബ്‌വെയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഗാബെയുടെ രാജിയോടെയാണ് എമ്മേഴ്സണ്‍ താല്‍ക്കാലിക പ്രസിഡന്റായത്. നിലവില്‍ സാനു -പിഎഫ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് എമ്മേഴ്സണ്‍.