അമേരിക്കയിലെ മേരിലാന്‍ഡില്‍ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്‍പ്; അഞ്ചുമരണം

ക്യാപിറ്റൽ ഗസറ്റ് എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിന്റെ ഓഫിസിലാണ് വെടിവെപ്പുണ്ടായത്. പത്രത്തിന്റെ ഓഫിസ് മുറിയിൽ കയറിയ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു.

Update: 2018-06-29 02:07 GMT

അമേരിക്കയിലെ മേരിലാന്‍ഡില്‍ മാധ്യമസ്ഥാപനത്തിനു നേരെ വെടിവെയ്‍പ്. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ക്യാപിറ്റൽ ഗസറ്റ് എന്ന പ്രാദേശിക മാധ്യമസ്ഥാപനത്തിന്റെ ഓഫിസിലാണ് വെടിവെപ്പുണ്ടായത്. പത്രത്തിന്റെ ഓഫിസ് മുറിയിൽ കയറിയ അക്രമി തുടരെ വെടിയുതിർക്കുകയായിരുന്നു. എഡിറ്റർ ജോൺ മക്നമാര ഉൾപ്പെടെയുള്ള പത്രപ്രവർത്തകർക്കാണു വെടിയേറ്റത്.

അക്രമത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അക്രമിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Tags:    

Similar News