അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ട ബാലി വിമാനത്താവളം തുറന്നു
അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ ആകാശത്തെങ്ങും ചാരം വ്യാപിച്ചതിനെ തുടര്‍ന്നാണ് മുന്നൂറോളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്
അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ട ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം തുറന്നു. അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ ആകാശത്തെങ്ങും ചാരം വ്യാപിച്ചതിനെ തുടര്‍ന്നാണ് മുന്നൂറോളം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്.
വടക്ക് കിഴക്കന്‍ മാലിയിലെ അങുങ് മലയിലാണ് അഗ്നി പര്‍വ്വത സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രമായ ബാലിയിലെ സ്ഫോടനത്തെ തുടര്‍ന്ന് പുകയും ചാരവും 2500 മീറ്റര്‍ ഉയരത്തിലാണ് പടര്‍ന്നത്. ഇതേ തുടര്‍ന്ന് ഇന്തോനേഷ്യയിലെ രണ്ടാമത്തെ ജനത്തിരക്കേറിയ വിമാനത്താവളത്തില്‍ പല തവണ തടസം നേരിട്ടിരുന്നു. അഗ്നി പര്‍വ്വതങ്ങള്‍ക്ക് മേലെ കൂടി പറക്കുന്ന വിമാനങ്ങളെ ചാരത്തിന്റെ സാന്നിധ്യം എയര്‍ക്രാഫ്റ്റ് എഞ്ചിനെയും ഇന്ധന സിസ്റ്റത്തെയും കൂളിംഗ് സിസ്റ്റത്തതെയും ദോഷകരമായി ബാധിക്കും. വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരുന്നത്. ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ രാജ്യത്ത് കുടുങ്ങുന്ന അവസ്ഥയുമുണ്ടായി. 9800 അടി ഉയരത്തില്‍ മാത്രം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ബാലിയിലെ അങുങ് പര്‍വ്വതത്തിലുണ്ടായ ഏറ്റവും വലിയ സ്ഫോടനം 1963 ലായിരുന്നു. ഇതേ തുടര്‍ന്ന് വിവിധ ഗ്രാമങ്ങളിലെ ആയിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.