തായ്ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു

തായ്‍ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട നാല് കുട്ടികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 9 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്. 

Update: 2018-07-09 06:07 GMT
Advertising

തായ്‍ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. കോച്ച് അടക്കം 9 പേരാണ് ഇനി ഗുഹക്കകത്ത് ഉള്ളത്. രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാല് കുട്ടികളെ രക്ഷപ്പെടുത്തിയത്. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മുങ്ങല്‍ വിദഗ്ധരുടെ അതിസാഹസികമായ പരിശ്രമത്തിനൊടുവിലാണ് നാല് പേരെ പുറത്തെത്തിച്ചത്.

ഫുട്ബോള്‍ കോച്ച് അടക്കം ബാക്കിയുള്ളവര്‍ക്കായുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 10 കുട്ടികളും കോച്ചുമടങ്ങിയ സംഘം ഗുഹക്കുള്ളില്‍ അകപ്പെട്ട ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പായിരുന്നു ഇന്നലെത്തേത്.

50 വിദേശ മുങ്ങല്‍വിദഗ്ധരും 40 തായ്‍ലന്‍ഡുകാരായ മുങ്ങള്‍ വിദഗ്ധരും ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

Tags:    

Similar News