ലോകം കണ്ട ഏറ്റവും മികച്ച ഏറ്റവും മികച്ച രക്ഷാദൌത്യം; തായ്‍ലന്റിന് അഭിനന്ദനവുമായി ലോകരാജ്യങ്ങള്‍

രക്ഷപ്പെട്ട കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നില തൃപ്തികരമാണ്

Update: 2018-07-11 03:36 GMT

സമീപകാലത്ത് ലോകം കണ്ട ഏറ്റവും മികച്ച രക്ഷാദൌത്യത്തിലൂടെ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ച തായ്‍ലന്റ് ആഘോഷത്തിലാണ്. കുട്ടികളെ വിജയകരമായി പുറത്തെത്തിച്ച തായ്‍ലന്റിന് ലോക രാജ്യങ്ങളുടെ അഭിനന്ദന സന്ദേശങ്ങളുമെത്തി. രക്ഷപ്പെട്ട കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നില തൃപ്തികരമാണ്.

17 ദിവസത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് 13 പേര്‍ക്ക് പുനര്‍ജന്‍മം ലഭിച്ച ആഘോഷത്തിലാണ് തായ് ജനത. രക്ഷാ ദൌത്യത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാരും സാധാരണക്കാരുമെല്ലാം തെരുവിലിറങ്ങി സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ നീണ്ട അതിസാഹസികമായ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കുട്ടികളെയും അവരുടെ ഫുട്ബോൾ കോച്ചിനേയും തായ്‍ലാന്‍ഡിലെ ഗുഹയിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്.

Advertising
Advertising

രക്ഷപ്പെടുത്തിയ കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദഹനവ്യവസ്ഥ പൂര്‍വസ്ഥിതിയിലാക്കാന്‍ ഇവര്‍ക്ക് പ്രത്യേക ഭക്ഷണക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഉള്‍പ്പെടെ നിരവധി പേരാണ് തായ്‍ലാന്റിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ മത്സരം കാണാൻ 12 കുട്ടികളെയും കോച്ചിനെയും ഫിഫ ക്ഷണിച്ചിരുന്നു. എന്നാൽ കുട്ടികള്‍ ശാരീരികക്ഷമത വീണ്ടെടുക്കാത്ത സാഹചര്യത്തിൽ അത് വേണ്ടെന്ന ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇംഗ്ലീഷ് ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡും അവരുടെ സ്റ്റേഡിയം കാണാൻ കോച്ചിനെയും കുട്ടികളെയും ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News