നാറ്റോ ഉച്ചകോടിക്കും അമേരിക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം 

സിറിയന്‍ അഭ്യന്തര യുദ്ധത്തിലും അഭയാര്‍ഥി വിഷയത്തിലും നാറ്റോ സഖ്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്നാണ് പ്രതിഷേധം

Update: 2018-07-13 02:30 GMT
Advertising

നാറ്റോ ഉച്ചകോടിക്കും അമേരിക്കുമെതിരെ ഗ്രീസില്‍ വ്യാപക പ്രതിഷേധം . സിറിയന്‍ അഭ്യന്തര യുദ്ധത്തിലും അഭയാര്‍ഥി വിഷയത്തിലും നാറ്റോ സഖ്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്നാണ് പ്രതിഷേധം. തലസ്ഥാനമായ ആതന്‍സില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ രണ്ടായിരത്തോളമാളുകള്‍ പങ്കെടുത്തു.

ബെല്‍ജിയന്‍ തലസ്ഥാന നഗരമായ ബ്രസല്‍സില്‍ നാറ്റോ ഉച്ച ഉച്ചകോടി നടന്നു വരുന്നതിനിടെയാണ് ഗ്രീസിലെ പ്രതിഷേധം . സിറിയന്‍ യുദ്ധമുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ വിഷയങ്ങളിലും അഭയാര്‍ത്ഥി പ്രശ്നങ്ങളിലും അമേരിക്കയുള്‍പ്പടെയുള്ള നാറ്റോ സഖ്യ രാജ്യങ്ങള്‍ തുടരുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ക്യാപ്രോഡിയൻ സര്‍വകലാശാലയില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പാര്‍ലമെന്റും കടന്ന് അമേരിക്കന്‍ എംബസിക്കു മുന്നിലെത്തിയാണ് സമാപിച്ചത്.

ബുധനാഴ്ചയാണ് നാറ്റോ ഉച്ചകോയിക്ക് തുടക്കമായത്. സഖ്യ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്കന്‍ സ്വാധീനം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Tags:    

Writer - സുകുമാരന്‍ ചാലിഗദ്ധ

Writer

Editor - സുകുമാരന്‍ ചാലിഗദ്ധ

Writer

Web Desk - സുകുമാരന്‍ ചാലിഗദ്ധ

Writer

Similar News