ബാബ് അല്‍ മന്‍ദീപ് സമുദ്രപാതയില്‍ തടസം സൃഷ്ടിച്ചാല്‍ ഇറാനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇസ്രായേല്‍
പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവാണ് ഇറാനെതിരായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തെത്തിയത്
ചെങ്കടലിനും അറേബ്യന്‍ കടലിടിക്കിനും ഇടയിലെ ബാബ് അല്‍ മന്‍ദീപ് സമുദ്രപാതയില്‍ തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ഇസ്രായേല്‍. പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവാണ് ഇറാനെതിരായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച പുറപ്പെടാനിരുന്ന എണ്ണ കപ്പലുകളുടെ യാത്ര ഹൂതി ആക്രമണത്തെ തുടര്‍ന്ന് സൌദി അറേബ്യ റദ്ദാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ആക്രമണ ഭീഷണി.
സൌദി അറേബ്യയും ഇറാനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് യൂറോപ്പിനെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാബ് അല്‍ മന്‍ദീപ് സമുദ്രപാതയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യാതിര്‍ത്തിയോട് ചേര്‍ന്ന ഹോര്‍മൂസ് വഴിയുള്ള ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മേഖലയുമായിബന്ധപ്പെട്ട പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനും കാരണമായി. ഹൂതി ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യൂറോപ്പിലേക്ക് പുറപ്പെടാനിരുന്ന എണ്ണ കപ്പലുകളുടെ യാത്ര സൌദി അറേബ്യ റദ്ദാക്കിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ബാബ് അല്‍ മന്‍ദീപ് സമുദ്രപാതയില്‍ തടസം സൃഷ്ട്ടിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് ബെന്യമിന്‍ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചത്.
യൂറോപ്പിനെയും പശ്ചിമേഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയാണ് 29 കിലോമീറ്ററോളം നീളമുള്ള സമുദ്രപാതയാണ് ബാബ് അല്‍ മന്‍ദീപ്. അറേബ്യയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറുകണക്കിന് കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്. ദിവസേന 4.8 മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ കയറ്റുമതിയാണ് ബാബ് അല്‍ മന്‍ദീപ് വഴി നടക്കുന്നതെന്നാണ് അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്ക്.