മ്യാന്‍മറില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 12 മരണം

15000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മ്യാന്‍മറില്‍ ഒരാഴ്ച നീണ്ട് നിന്ന ശക്തമായ മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്

Update: 2018-08-03 06:11 GMT
Advertising

മ്യാന്‍മറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 12ഓളം പേര്‍ മരിച്ചു. 15000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മ്യാന്‍മറില്‍ ഒരാഴ്ച നീണ്ട് നിന്ന ശക്തമായ മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത് . രാജ്യത്തെയാകെ ബാധിച്ച വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നത് . നദികളിലെ വെള്ളം അപകടകരമായ നിലയിലേക്കുയര്‍ന്നു. 36 ഓളം ഡാമുകള്‍ സംഭരണ ശേഷി പിന്നിട്ട് നിറഞ്ഞ് കവിഞ്ഞു.

വെള്ളപ്പൊക്കത്തില്‍ ഇത് വരെ 12 ഓളം പേര്‍ മരിക്കുകയും 15000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു . 28000 ത്തോളം ആളുകള്‍ വിവിധ സ്ഥലങ്ങളിലായി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്, 30000 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ഇതിന് മുന്‍പ് 2015 ല്‍ മ്യാന്‍മറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു.

Tags:    

Similar News