കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണ് 5 മരണം

ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ്ങ് സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം വ്യക്തമല്ല.

Update: 2018-08-07 03:00 GMT
Advertising

കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ്ങ് സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം വ്യക്തമല്ല.

സാന്റ അനയിലെ സൌത്തകോസ്റ്റ് പ്ലാസ ഷോപ്പിങ് മാളിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത് . ജോണ്‍ വെയ്ന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന സെസ്ന 414 എന്ന ഡബിള്‍ എന്‍ജിന്‍ ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. . പൈലറ്റ് അപകടസൂചന പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം വിമാനം നിലം പതിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 12.30നാണ് അപകടം നടന്നതെന്ന് ഓറഞ്ച് കൌണ്ടി ഫയര്‍ അതോറിറ്റി ട്വീറ്റ് ചെയ്തു. വിമാനം പൂര്‍ണമായും തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടു. അപകടം നടന്ന സമയത്ത് പാര്‍ക്കിങ് സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. അപകട കാരണത്തെ സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News