ആകാശത്ത് പൊങ്ങിപ്പറക്കുന്ന അമ്മൂമ്മ; പാരാഗ്ലൈഡിങ് നടത്തുന്ന 93 കാരി

വാര്‍ധക്യത്തെ പോലും വകവെക്കാതെ പാരാഗ്ലൈഡിങ് നടത്തുന്ന ഒരു അമ്മൂമ്മയുണ്ട് അങ്ങ് തായ്‌വാനില്‍. 93 വയസുകാരിയായ ഈ അമ്മൂമ്മ തായ്‍വാനിലെ ഏറ്റവും പ്രായം കുടിയ പാരാഗ്ലൈഡറാണ്.

Update: 2018-08-12 13:43 GMT

വാര്‍ധക്യത്തെ പോലും വകവെക്കാതെ പാരാഗ്ലൈഡിങ് നടത്തുന്ന ഒരു അമ്മൂമ്മയുണ്ട് അങ്ങ് തായ്‌വാനില്‍. 93 വയസുകാരിയായ ഈ അമ്മൂമ്മ തായ്‍വാനിലെ ഏറ്റവും പ്രായം കുടിയ പാരാഗ്ലൈഡറാണ്. വു റി ലിന്‍ എന്ന് പേരുള്ള ഈ അമ്മൂമ്മക്ക് പാരാഗ്ലൈഡിങ് വല്ലാത്ത ഒരു ആവേശമാണ്. അവസരം കിട്ടിയാല്‍ ആകാശമാകെ അമ്മൂമ്മ അങ്ങനെ ആസ്വദിച്ച് പറക്കും. തായ്‌വാനിലെ റ്റായിറ്റുങ് നഗരത്തിലാണ് അമ്മൂമ്മയുടെ ആകാശപ്പറക്കല്‍. വളരെക്കാലം മുന്‍പ് തന്നെ തങ്ങളുടെ ഉപയോക്താവാണ് ഇവരെന്ന് ഇവിടത്തെ പാരാഗ്ലൈഡിങ് കമ്പനി സ്ഥിരീകരിക്കുന്നുണ്ട്. ഇനി നൂറ് വയസായാലും താന്‍ ഇതുപോലെ പറന്നുനടക്കുമെന്നാണ് വു റി ലിന്‍ അമ്മൂമ്മ പറയുന്നത്. അമ്മൂമ്മക്കായി പാരാഗ്ലൈഡിങ് കമ്പനി പരമ്പരാഗതമായി നിര്‍മിച്ച ഒരു ചുവന്ന പൊതി സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറു വയസായാല്‍ സൌജന്യമായി ഒരു റൈഡും കമ്പനി അമ്മൂമ്മക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertising
Advertising

Smiling and waving her hands in the clear summer sky, 93-year-old Wu Rui-lin was enjoying her paragliding ride in...

Posted by CBS Sunday Morning on Friday, August 10, 2018
Tags:    

Similar News