കേരളത്തിന് പ്രാര്‍ഥനകളും സഹായ വാഗ്ദാനവുമായി പാകിസ്താന്‍ 

പ്രളയ ദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിന് സഹായ വാഗ്ദാനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

Update: 2018-08-24 01:16 GMT

പ്രളയ ദുരന്തത്തെ അതിജീവിക്കുന്ന കേരളത്തിന് സഹായ വാഗ്ദാനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കേരളത്തിലെ പ്രളയബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ദുരന്തത്തെ അതിജീവിക്കുന്ന കേരളീയര്‍ക്ക് പാകിസ്താനിലെ ജനങ്ങളുടെ പേരില്‍ ആശംസകളറിയിക്കുന്നുവെന്നും ഇമ്രാന്‍ ട്വീറ്റില്‍ വ്യക്തമാക്കി. കേരളത്തിന് മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കേരളത്തിന് പണമായും അവശ്യവസ്തുക്കളായും ദുരിതാശ്വാസ വാഗ്ദാനങ്ങളെത്തുന്നുണ്ട്. വ്യക്തികളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വിലക്കിയിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. യു.എ.ഇയില്‍ നിന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ കേന്ദ്രം നിഷേധിക്കുകയും ചെയ്തു.

Tags:    

Similar News