സിറിയന്‍ ഭരണഘടനാ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭ

Update: 2018-08-25 03:48 GMT

സിറിയന്‍ ഭരണഘടനാ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ഐക്യരാഷ്ട്രസഭ. ചര്‍ച്ചക്കായി ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെ യുഎന്‍‌ ക്ഷണിച്ചു. അടുത്ത മാസമാണ് ചര്‍ച്ചക്ക് തിയതി നിശ്ചിയിച്ചിരിക്കുന്നത്. അടുത്തമാസം 11, 12 തിയിതികളിലായാണ് ഐക്യരാഷ്ട്രസഭ തിയതി നിശ്ചയിച്ചിരിക്കുന്നത്. ജെനീവയിലായിലെ യുഎന്‍ ആസ്ഥാനത്തായിരിക്കും ചര്‍ച്ചക്ക് വേദിയൊരുങ്ങുക. യുഎന്‍ പ്രത്യേക സ്ഥാനപതി സ്റ്റഫാന്‍ ഡീ മിസ്റ്റ്യൂരയാണ് മൂന്ന് രാജ്യങ്ങളെയും ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

സിറിയക്കായി പുതിയൊരു ഭരണഘടന സൃഷ്ടിച്ചെടുക്കാനാണ് ഈ കൂടിക്കാഴ്ച. സിറിയ ഇത് പിന്തുടരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതീക്ഷ. പിന്നീട് അമേരിക്കയുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അതിനുള്ള തിയതി തീരുമാനിച്ചിട്ടില്ല.

Tags:    

Similar News