അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; മൂന്നു മരണം

ജലാലാബാദിലെ തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്

Update: 2018-08-26 02:13 GMT

അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിനു മുന്നിലുണ്ടായ പ്രതിഷേധത്തിനിടെ നടന്ന ചാവേര്‍ ആക്രമണത്തിൽ മൂന്നുമരണം.

പാര്‍ലമെന്റ് തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ ജലാലാബാദിലെ തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തിലായിരുന്നു പ്രതിഷേധം. അനധികൃത സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ അയോഗ്യനാക്കിയത്. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് താലിബാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഓഫീസുകള്‍ക്കു നേരെ അഫ്ഗാനിസ്ഥാനില്‍ ഈ മാസം നിരവധി ആക്രമണങ്ങളാണുണ്ടായത്.

Tags:    

Similar News