ലൈംഗിക അതിക്രമക്കേസിൽ ഉൾപ്പെട്ട വൈദികർക്കെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വൈദികര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പേപ്പല്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം
അയര്‍ലെന്റിൽ ലൈംഗികാതിക്രമക്കേസില്‍ ഉള്‍പെട്ട വൈദികര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കത്തോലിക്കാ സഭ പരാജയപ്പെട്ടതില്‍ ലജ്ജ പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വൈദികര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പേപ്പല്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രതികരണം.
ഇതിനെതിരെ നേരത്തെ ഐറിഷ് പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു. വിഷയം രഹസ്യമാക്കി വെക്കുന്നതില്‍ മാര്‍പ്പാപ്പക്ക് താക്കീത് നല്‍കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചിരുന്നത്. ഈ പ്രതികരണത്തിന് ശേഷമാണ് മാര്‍പാപ്പയുടെ പ്രതികരണം. വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ബിഷപ്പുമാര്‍ക്കും മത മേലധികാരികള്‍ക്കും പുരോഹിതന്‍മാര്‍ക്കും പരാജയം സംഭവിച്ചെന്നും ഇത് കത്തോലിക് സമൂഹത്തിന് നാണക്കേടാണെന്നും മാര്‍പാപ്പ പറഞ്ഞു.
മഗ്ഡാലിന്‍ അലക്കുശാലകളും, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായുള്ള സ്ഥാപനങ്ങളും, വ്യാവസായിക സ്കൂളുകളും, നിയമവിരുദ്ധ ദത്തെടുക്കലുകളും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും രാജ്യത്തിനും സമൂഹത്തിനും കാത്തോലിക്കാ സഭക്കും നാണക്കേടാണ്.എന്ത് വിലകൊടുത്തും സഭയില്‍ നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.