ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മെ കേപ് ടൌണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

Update: 2018-08-29 03:19 GMT

ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ നിക്ഷേപം വർധിപ്പിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ. മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മെ കേപ് ടൌണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യമെന്ന് നേരത്തെ തന്നെ വ്യക്തമക്കിയിരുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ നിക്ഷേപകരായി മാറണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ബ്രിട്ടനിലെ സ്വകാര്യ സംരഭകരുമായി സഹകരിച്ചും നിക്ഷേപം നടത്തുമെന്നും മെ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയുടെ ഭൂപരിഷ്കരണ പരിപാടികളെക്കുറിച്ച് പ്രസിഡന്റ് സിറില്‍ റമഫോസയുമായി തെരേസ മെ ചര്‍ച്ച നടത്തും. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയും നൈജീരിയയും ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. വ്യവസായ പ്രമുഖരും അവരോടൊപ്പമുണ്ടാകും.

Tags:    

Similar News