ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 4 മരണം

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. 

Update: 2018-08-30 04:42 GMT

ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു. നാല് പേരെ കാണാതായിട്ടുമുണ്ട്. ടണല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് മണ്ണ് വന്ന് വീഴുകയായിരുന്നു.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ടണല്‍ നിര്‍മാണം നടന്നുവരികയായിരുന്നു. മണ്ണിടിച്ചിലില്‍ പെട്ട് 4 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. അതേസമയം നാല് പേരെ കാണാതാവുകയും 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിര്‍മാണം നടക്കുന്നിടത്തേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ചൈനീസ് റെയില്‍വെ എഞ്ചിനീയറിങ് കോര്‍പ്പറേഷന്റെ ഒരു വിഭാഗം രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം പ്രദേശവാസികളായ 100ലേറെ ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ കാരണം പ്രദേശത്തെ ഗതാഗതം താറുമാറായിരിക്കുകയാണ്. അതിനാല്‍ രക്ഷാസംഘം പുതിയ റോഡുകള്‍ തുറക്കുന്നുണ്ട്.

Tags:    

Similar News