വേണമെങ്കില്‍ സ്ട്രോബറി ഷിപ്പിങ്ങ് കണ്ടെയ്നറുകളിലും വിളയും
നാല് വശവും അടഞ്ഞ കണ്ടെയ്നറുകളിലാണ് കൃഷി. വിവിധ നിറങ്ങളിലുള്ള എല്‍ ഇഡി ലൈറ്റുകളാണ് സ്ട്രോബറികള്‍ക്ക് വളരാന്‍ പ്രകാശം നല്‍കുന്നത്.
നൂതന കൃഷി രീതിയിലൂടെ ശ്രദ്ധ നേടുകയാണ് പാരീസിലെ അഗ്രികൂള്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഷിപ്പിങ്ങ് കണ്ടെയ്നറുകളില്‍ സ്ട്രോബറി കൃഷി ചെയ്ത് വിപണിയേലെത്തിച്ചിരിക്കുകയാണ് ഇവര്‍.
നാല് വശവും അടഞ്ഞ കണ്ടെയ്നറുകളിലാണ് കൃഷി. വിവിധ നിറങ്ങളിലുള്ള എല്‍ ഇഡി ലൈറ്റുകളാണ് സ്ട്രോബറികള്‍ക്ക് വളരാന്‍ പ്രകാശം നല്‍കുന്നത്. പാരിസിന്റെ നഗര ഹൃദയങ്ങളിലാണ് കണ്ടെയ്നറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റോബറി ചെടിക്ക് വളരാന്‍ രാത്രിയും പകലും ലഭിക്കുന്ന പ്രകാശത്തിന്റെ രീതിതിയിലുള്ള ലൈറ്റുകളാണ് കണ്ടെയ്നറിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ കൃഷി നഗരങ്ങളിലേക്കും വ്യപിപ്പിക്കുക എന്നതാണ് കണ്ടെയ്നറിനുള്ളിലെ കൃഷി രീതിയിലൂടെ അഗ്രികൂള്‍ എന്ന സ്റ്റാര്‍ട് അപ്പ് കമ്പനി ലക്ഷ്യമിടുന്നത്.
ഇങ്ങനെ വിളയിച്ചെടുത്ത സ്റ്റോബറികള്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാരിസിലെ വിപണിയില്‍ ലഭ്യമാണ്. സ്ട്രോബറികള്‍ വിളവെടുത്ത ഉടനെ ഉപഭോക്താവില്‍ എത്തിക്കാന്‍ കഴിയും എന്നതും നഗരത്തിലെ ഈ നൂതന കൃഷിരീതിയുടെ മറ്റൊരു നേട്ടമാണ്. നിലവില്‍ 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ നിന്നും ഫ്രീസറുകളിലാണ് സ്റ്റോബറികള്‍ നഗരങ്ങളില്‍ എത്തിക്കുന്നത്. നാല് കണ്ടെയ്നറുകളാണ് നിലവില്‍ കമ്പനിക്ക് പാരിസ് നഗരത്തിലുള്ളത്. പാരീസില്‍ കൂടുതല്‍ ആളുകള്‍ അഗ്രികൂളിന്റെ പാത പിന്തുടര്‍ന്ന് നൂതന കൃഷിരീതികള്‍ പരീക്ഷിക്കുന്നുണ്ട്.