വേതന വര്‍ദ്ധനവ്; ഗ്രീസിലെ നാവികരുടെ സമരം അവസാനിച്ചു

വേതനം കൂട്ടി കിട്ടുമെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സമരം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Update: 2018-09-05 02:31 GMT
Advertising

വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഗ്രീസിലെ നാവികര്‍ നടത്തിവന്നിരുന്ന സമരം അവസാനിച്ചു. വേതനം കൂട്ടി കിട്ടുമെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സമരം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

തിങ്കളാഴ്ച തുടങ്ങിയ സമരത്തില്‍ മറൈന്‍ എന്‍ജിനീയര്‍മാരടക്കം പലരും പങ്കെടുത്തിരുന്നു. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് തൊഴിലുടമകളുമായി നാവികര്‍ വേതന കരാറിലെത്തിയത്. നാവിക സമരം രാജ്യത്തെയാകെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വിനോദ സഞ്ചാരികളുള്‍പ്പെടെ പല യാത്രക്കാരും സമരം കാരണം ബുദ്ധിമുട്ടിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പതുക്കെ കരകയറി വരുന്ന രാജ്യത്തിന് സമരം കനത്ത തിരിച്ചടിയായെന്നാണ് സൂചന.

Tags:    

Similar News