ഇറാഖില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 5 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലാണ് പ്രതിഷേധം നടക്കുന്നത്. ബസ്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടിയാണ് സമരം.

Update: 2018-09-05 01:54 GMT

ഇറാഖില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 5 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഐദര്‍ അല്‍ അബാദി അന്വേഷണത്തിന് ഉത്തരവിട്ടു.

ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലാണ് പ്രതിഷേധം നടക്കുന്നത്. ബസ്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാനും അഴിമതി രഹിതമാക്കുന്നതിനും വേണ്ടിയാണ് സമരം. നൂറ് കണക്കിനാളുകളാണ് റോഡ് ഉപരോധമടക്കമുള്ള സമര പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളും എറിഞ്ഞു. ജനകൂട്ടത്തെ പിരിച്ച് വിടാന്‍ സുരക്ഷ സേന ആകാശത്തേക്ക് വെടിവെക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. സുരക്ഷ സേനയിലെ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച യാസിര്‍ മക്കി എന്ന വനിതാ പ്രവര്‍ത്തക കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പ്രവര്‍ത്തകര്‍ സമര രംഗത്തേക്കിറങ്ങിയത്. മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് ശേഷം ഇറാഖില്‍ ഇത് വരെ സര്‍ക്കാര്‍ രൂപികരിക്കാന്‍ സാധിച്ചിട്ടില്ല. ഇതും ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഷിയാ നേതാവ് ആയത്തുള്ള അലി സിസ്റ്റാനി പ്രതിഷേധക്കാര്‍ക്ക് പിന്തുണ കൊടുക്കുന്നുണ്ട്.

Tags:    

Similar News