സൊമാലിയയിലെ മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിന് നേരെ ബോംബ് ആക്രമണം; ആറ്‍ മരണം

കഴിഞ്ഞയാഴ്ച അല്‍ ഷഹാബ് സായുധസംഘം നടത്തിയ ബോംബ് സ്ഫോടനത്തില്‍ മൊഗാദിഷുവിലെ മറ്റൊരു ഓഫീസും തകര്‍ന്നിരുന്നു

Update: 2018-09-11 04:56 GMT

സൊമാലിയയിലെ മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിന് നേരെയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.

അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച അല്‍ ഷഹാബ് സായുധസംഘം നടത്തിയ ബോംബ് സ്ഫോടനത്തില്‍ മൊഗാദിഷുവിലെ മറ്റൊരു ഓഫീസും തകര്‍ന്നിരുന്നു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ശബാഹ് പലപ്പോഴും മൊഗാദിഷുവിലും സൊമാലിയയുടെ മറ്റ് ഭാഗങ്ങളിലും സ്ഫോടനങ്ങളും വെടിവയ്പുകളും നടത്തുന്നതായും പ്രാഥമിക വൃത്തങ്ങള്‍ പറയുന്നു.

Tags:    

Similar News