ടൈം മാഗസിന് ഇനി പുതിയ ഉടമകൾ, വിൽപ്പന നടന്നത് 19 കോടിക്ക്

Update: 2018-09-18 07:59 GMT

ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട വാർത്താ മാഗസിനുകളിലൊന്നായ ടൈം മാഗസിന് ഇനി മുതൽ പുതിയ ഉടമകൾ. സോഫ്റ്റ്‌വെയർ കമ്പനിയായ സയിൽസ്‌ഫോഴ്‌സിന്റെ സഹസ്ഥാപകനും കോടീശ്വരനുമായ മാർക് ബെനിയോഫും അദ്ദേഹത്തിന്റെ ഭാര്യ ലിന്നെയുമാണ് 190 മില്യൺ ഡോളറിന് (19 കോടി രൂപ) ടൈം മാഗസിൻ സ്വന്തമാക്കിയത്.

ടൈംസിന്റെ മാതൃകമ്പനിയായ മെറിഡിത്ത് കോർപറേഷൻ ഞായറാഴ്ചയാണ് മാഗസിൻ ബെനിയോഫ്‌ ദമ്പതികൾക്ക് വിറ്റതായി പ്രഖ്യാപിച്ചത്. മെറിഡിത്ത് കോർപറേഷന് മുമ്പ് ടൈം ഐ എൻ സി ആയിരുന്നു മാഗസിന്റെ ഉടമസ്ഥർ.

ഒരു പ്രമുഖ മാധ്യമത്തെ സ്വന്തമാക്കുന്ന ഏറ്റവും പുതിയ ടെക് കോടീശ്വരനാണ് മാർക് ബെനിയോഫ്. 2013 ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വാഷിംഗ്‌ടൺ പോസ്റ്റ് വിലക്ക് വാങ്ങിയിരുന്നു.

Tags:    

Similar News