ജനങ്ങള്‍ അകലുന്നു; സഭയില്‍ മാറ്റത്തിന് സമയമായെന്ന് മാര്‍പാപ്പ

പുതുതലമുറ കരുതുന്നത് അവര്‍ക്ക് ദേവാലയങ്ങളില്‍ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നാണ്. 

Update: 2018-09-25 13:58 GMT
ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയില്‍ മാറ്റത്തിന് സമയമായെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ ജനങ്ങളെ വിശ്വാസത്തില്‍ നിന്നും അകറ്റുന്നു.

പുതുതലമുറ കരുതുന്നത് അവര്‍ക്ക് ദേവാലയങ്ങളില്‍ നിന്നും ഒന്നും ലഭിക്കുന്നില്ലെന്നാണ്. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നില്ലെന്നും നമ്മള്‍ അവരോടൊപ്പമുണ്ടെന്ന് അവര്‍ക്ക് ബോധ്യമാകണമെങ്കില്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചര്‍‌ത്തു.

എസ്തോണിയ സന്ദര്‍ശന വേളയിലാണ് പോപ്പിന്റെ പ്രതികരണം. അമേരിക്ക, ചിലി, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോപ്പിന്റെ പരാമര്‍ശം.

Tags:    

Similar News