ബ്രക്സിറ്റിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍

ബ്രക്സിറ്റ് നടപ്പായാല്‍ ബ്രിട്ടന്റെ വ്യാപാര വാണിജ്യ മേഖലകള്‍ തകര്‍ച്ചയിലേക്ക് പോകുമെന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷനിലെ പ്രതിനിധി ആവശ്യപ്പെട്ടു.

Update: 2018-09-28 02:27 GMT

ബ്രക്സിറ്റിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ്. യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ബ്രിട്ടന്‍ മുന്നോട്ടുവെച്ച കരാറിന്മേല്‍ അംഗരാജ്യങ്ങളുടെ ചര്‍ച്ച ഉടനുണ്ടാകും.

ബ്രക്സിറ്റ് നടപ്പായാല്‍ ബ്രിട്ടന്റെ വ്യാപാര വാണിജ്യ മേഖലകള്‍ തകര്‍ച്ചയിലേക്ക് പോകുമെന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷനിലെ പ്രതിനിധി ആവശ്യപ്പെട്ടു. യൂണിയനില്‍ നിന്ന് സ്വതന്ത്രമായതിന് ശേഷമുള്ള ഭാവി സംബന്ധിച്ച് ബ്രിട്ടന്‍ യൂണിയന് മുന്നില്‍ വെച്ചിട്ടുള്ള കരാര്‍ അടുത്ത മാസം അംഗരാജ്യങ്ങള്‍ ചര്‍ച്ചക്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും കരാര്‍ ഉടന്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അംഗരാജ്യങ്ങളുടെ ചര്‍ച്ചയില്‍ വരുന്ന വിഷയത്തില്‍ നവംബറോടെ തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനത്തിനൊപ്പം ആശങ്കയില്ലാതെ നില്‍ക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Tags:    

Similar News