ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം ഇഴയുന്നതായി വിമര്‍ശനം;  മരണം ആയിരം കവിഞ്ഞു

കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല

Update: 2018-10-07 10:18 GMT

ഭൂചലനത്തിലും സുനാമിയിലും പെട്ട് ദുരിതത്തിലായ ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം തുടരുന്നു. ഇതുവരെയായി ആയിരത്തി അഞ്ഞുറില്‍പ്പരം പേര്‍ക്കാണ് ദുരന്തത്തില്‍പെട്ട് ജീവന്‍ പൊലിഞ്ഞത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തനം കാര്യക്ഷമമല്ലെന്ന് ചുണ്ടികാട്ടി വിവിധ ഇടങ്ങളില്‍ പ്രതിഷേധം പുകയുകയാണ്.

കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങളെ ശരി വെക്കുന്ന തരത്തില്‍ നേരത്തെ ഗവണ്‍മെന്റ് പ്രസ്താവന ഇറക്കിയിരുന്നു.

Full View

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളോ, പ്രാപ്തരായ രക്ഷാപ്രവര്‍ത്തകരോ നിലവില്‍ രാജ്യത്തില്ലെന്നായിരുന്നു ഗവണ്‍മെന്റ് പറഞ്ഞത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയണ്.

Tags:    

Similar News